ഡോർ തുറന്നപ്പോൾ ബിയർകുപ്പി താഴെ വീണ് പൊട്ടി; നാട്ടുകാർ ഇടപെട്ടു,പൊട്ടിത്തെറിച്ച് എസ്ഐ;  മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നത് സ്ഥിരം പരിപാടിയെന്ന് നാട്ടുകാർ


ഗാ​ന്ധി​ന​ഗ​ർ: ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച റെ​യി​ൽ​വേ പോ​ലീ​സ് എ​സ്ഐ വൈ​കു​ന്നേ​രം ആ​റി​ന് കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം സു​ഹൃ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ലി​രു​ന്നു മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു.

വാ​ഹ​ന​ത്തി​ന്‍റെ ഡോ​ർ തു​റ​ന്ന​പ്പോ​ൾ ബി​യ​ർ ബോ​ട്ടി​ൽ താ​ഴെ വീ​ണ് പൊ​ട്ടി. ഈ ​ശ​ബ്ദം കേ​ട്ട് ആ​ളു​ക​ൾ ചു​റ്റും കൂ​ടു​ക​യും വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ചെ​യ്തു.

ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പെ​ട്രോ​ളിം​ഗ് വാ​ഹ​നം വ​രു​ന്ന​തു​ക​ണ്ട് ഇ​വ​ർ ഉ​ട​നെ വാ​ഹ​ന​മെ​ടു​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ലൂ​ടെ പോ​യി. കൂ​ടി​നി​ന്ന ആ​ളു​ക​ൾ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഈ​സ്റ്റ് എ​സ്ഐ​യോ​ട് വി​വ​രം പ​റ​ഞ്ഞു.

തു​ട​ർ​ന്ന് പെ​ട്രോ​ളിം​ഗ് സം​ഘം വാ​ഹ​ന​ത്തി​ന്‍റെ പി​ന്നാ​ലെ പോ​യി ത​ട​ഞ്ഞു പ​രി​ശോ​ധി​ച്ചു. താ​ൻ റെ​യി​ൽ​വേ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ ആ​ണെ​ന്നു പ​റ​ഞ്ഞ​തോ​ടെ ഈ​സ്റ്റ് എ​സ്ഐ ഇ​യാ​ളു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ റെ​യി​ൽ​വേ പോ​ലീ​സ് എ​സ്ഐ വാ​ക്ക് ത​ർ​ക്ക​മു​ണ്ടാ​ക്കി. തു​ട​ർ​ന്ന് ഈ​സ്റ്റ് എ​സ്ഐ ഇ​യാ​ളു​ടെ തി​രി​ച്ച​റി​യാ​ൽ കാ​ർ​ഡ് വാ​ങ്ങി​ക്കൊ​ണ്ടു പോ​വു​ക​യും പി​റ്റേ ദി​വ​സം സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. റെ​യി​ൽ​വേ എ​സ് ഐ പ​തി​വാ​യി മ​ദ്യ​പി​ച്ച് പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കാറുണ്ടത്രേ.

Related posts

Leave a Comment