ഫാസ്റ്റ്ഫുഡ് രഹസ്യങ്ങൾ ;പ്രതിരോധത്തിനു വില്ലനാകുന്ന ട്രാൻസ് ഫാറ്റ്


ഫാ​സ്റ്റ് ഫു​ഡ് ത​യാ​റാ​ക്കാ​ൻ പ​ല​പ്പോ​ഴും വ​സ​സ്പ​തി ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. വ​ന​സ്പ​തി യ​ഥാ​ർ​ഥ​ത്തി​ൽ സ​സ്യ​എ​ണ്ണ​യാ​ണ്. കൂ​ടു​ത​ൽ നാ​ൾ കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​ൻ അ​തി​നെ ഖ​രാ​വ​സ്ഥ​യി​ലേ​ക്കു മാ​റ്റു​ന്ന​താ​ണ്.

ഇ​തി​ൽ അ​ട​ങ്ങി​യ കൊ​ഴു​പ്പ് ട്രാ​ൻ​സ് ഫാ​റ്റ് എ​ന്ന​റി​യ​പ്പെ​ടു​ന്നു. അ​തു ശ​രീ​ര​ത്തിെ​ൻ​റ പ്ര​തി​രോ​ധ​ശ​ക്തി ന​ശി​പ്പി​ക്കു​ന്നു. പ്ര​മേ​ഹം, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കൂ​ട്ടു​ന്നു.

അ​തു​പോ​ലെ​ത​ന്നെ വെ​ളി​ച്ചെ​ണ്ണ​യി​ലെ സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റും അ​പ​ക​ട​കാ​രി​യാ​ണ്. ആ​വ​ർ​ത്തി​ച്ചു​പ​യോ​ഗി​ക്കു​ന്ന എ​ണ്ണ​യാ​കു​ന്പോ​ൾ പ്ര​ശ്നം സ​ങ്കീ​ർ​ണ​മാ​കും.

കനലിൽ വേവിക്കുന്പോൾ
എ​ണ്ണ ഒ​ഴി​വാ​ക്കാ​നെ​ന്ന പേ​രി​ൽ പ​ല​രും ചി​ക്ക​ൻ ക​ന​ലി​ൽ വേ​വി​ച്ചു ക​ഴി​ക്കും. പ​ല​പ്പോ​ഴും അ​ത് അ​വി​ട​വി​ടെ ക​രി​ഞ്ഞ അ​വ​സ്ഥ​യി​ലാ​യി​രി​ക്കും. എ​ണ്ണ പോ​യി​ക്ക​ഴി​ഞ്ഞാ​ൽഅ​പ്പോ​ഴു​ണ്ടാ​കു​ന്ന പോ​ളി​സൈ​ക്ലി​ക് ആരോമാറ്റിക് ഹൈ​ഡ്രോ​കാ​ർ​ബ​ണ്‍ കാ​ൻ​സ​റി​നി​ട​യാ​ക്കു​ന്നതായി ഗവേഷകർ.

മാലിന്യം കലർന്നാൽ…
ഭക്ഷണം തയാറാക്കുന്നതു മുതൽ തീൻമേശയിലെത്തുന്നതു വ​രെ​യു​ള​ള ഏ​തു ഘ​ട്ട​ത്തി​ലും ക​ണ്ടാ​മി​നേ​ഷ​ൻ ഉ​ണ്ടാ​കാ​നു​ള​ള സാ​ധ്യ​ത(​ആ​രോ​ഗ്യ​ത്തി​നു ദോ​ഷ​ക​ര​മാ​യ പ​ദാ​ർ​ഥ​ങ്ങ​ൾ; സൂ​ക്ഷ്മാ​ണു​ക്ക​ൾ, മാ​ലി​ന്യ​ങ്ങ​ൾ… ക​ല​രാ​നു​ള​ള സാ​ധ്യ​ത) ഏ​റെ​യാ​ണ്. പ​ല​പ്പോ​ഴും ഷ​വ​ർ​മ പോ​ലെ​യു​ള​ള ജ​ന​പ്രി​യ ഫാ​സ്റ്റ് ഫു​ഡ് ഇ​ന​ങ്ങ​ളി​ൽ.

അ​തി​ലു​പ​യോ​ഗി​ക്കു​ന്ന മയണൈസ് (എ​ണ്ണ​യും മു​ട്ട​യും കൂ​ടി മി​ക്സ്് ചെ​യ്ത​ത്) ചി​ല​പ്പോ​ൾ അ​പ​ക​ട​കാ​രി​യാ​കു​ന്നു. ഒ​രു മു​ട്ട കേ​ടാ​ണെ​ങ്കി​ൽ അ​തി​ൽ​നി​ന്നു വ​രു​ന്ന സാ​ൽ​മൊ​ണ​ല്ല എ​ന്ന ബാ​ക്ടീ​രി​യ അ​സു​ഖ​ങ്ങ​ളു​ണ്ടാ​ക്കാം. ഇ​തു ത​യാ​റാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ചി​ക്ക​ൻ കേ​ടാ​കാ​നു​ള​ള സാ​ധ്യ​ത​ക​ൾ പ​ല​താ​ണ്.

വേ​വി​ച്ച ചി​ക്ക​ൻ ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ക്കു​ന്ന രീ​തി​യാ​ണു പലപ്പോഴും ക​ണ്ടു​വ​രു​ന്ന​ത്. താ​പ​നി​ല​യി​ൽ വ്യ​ത്യാ​സം വ​ന്നാ​ൽ ഫ്രി​ഡ്ജി​ലി​രു​ന്നു​ത​ന്നെ കേ​ടാ​കാം. അ​ല്ലെ​ങ്കി​ൽ പാ​കം ചെ​യ്ത​പ്പോ​ൾ വേ​ണ്ട​വി​ധം വേ​വാ​ത്ത ചി​ക്ക​ൻ ഭാ​ഗ​ങ്ങ​ൾ വ​ഴി​യും ക​ണ്ടാ​മി​നേ​ഷ​ൻ വ​രാം.

തീൻമേശയിലെ അപകടം!
ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ക​യും വി​ള​ന്പു​ക​യും ചെ​യ്യു​ന്ന​വ​രു​ടെ വ്യ​ക്തി​ശു​ചി​ത്വം പ​ര​മ​പ്ര​ധാ​നം. യ​ഥാ​ർ​ഥ​ത്തി​ൽ ഏ​റ്റ​വും വൃ​ത്തി​ക്കു​റ​വു​ള്ള അ​ടു​ക്ക​ള ഉ​പ​ക​ര​ണം എ​ന്നു പ​റ​യാ​വു​ന്ന​തു മ​നു​ഷ്യന്‍റെ കൈ ​ത​ന്നെ​യാ​ണ്.

തീ​ൻ​മേ​ശ​യും മ​റ്റും തു​ട​യ്ക്കാ​ൻ ഉ​പ​യോ​ഗി​ച്ച വേ​സ്റ്റ് തു​ണി എ​ടു​ത്ത കൈ ​കൊ​ണ്ടു​ത​ന്നെ വീ​ണ്ടും ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ എ​ടു​ത്തു വി​ള​ന്പു​ന്ന രീ​തി പ​ല​പ്പോ​ഴും കാ​ണാ​റു​ണ്ട്.

(​വേ​സ്റ്റ് തു​ട​യ്ക്കാ​നു​പ​യോ​ഗി​ക്കു​ന്ന തു​ണി ത​ന്നെ പ​ല​പ്പോ​ഴും വൃ​ത്തി​ഹീ​ന​മാ​ണ്) അ​ങ്ങ​നെ ചെ​യ്യു​ന്ന​തു വ​ഴി​യും ഫാ​സ്റ്റ് ഫു​ഡ് വി​ഭ​വ​ങ്ങ​ളി​ൽ ക​ണ്ടാ​മി​നേ​ഷ​ൻ സം​ഭ​വി​ക്കാം.

പഴകിയത് ഒഴിവാക്കാം
ഇ​നി ബ​ർ​ഗ​റിന്‍റെ കാ​ര്യം. അ​തി​ന​ക​ത്തു വ​ച്ചി​രി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ളും മ​സാ​ല​ക്കൂ​ട്ടും ചേ​ർ​ന്ന സ്റ്റ​ഫിം​ഗ് കേ​ടാ​കാ​നു​ള​ള സാ​ധ്യ​ത​യു​ണ്ട്.

ത​യാ​റാ​ക്കി പെ​ട്ടെന്നു ക​ഴി​ക്കേ​ണ്ട ഭ​ക്ഷ​ണ​മാ​ണ് ഫാ​സ്റ്റ് ഫു​ഡ്. ബ​ർ​ഗ​റും മ​റ്റും ത​യാ​റാ​ക്കി ഒ​ന്നു​ര​ണ്ടു മ​ണി​ക്കൂ​ർ ഫ്രി​ഡ്ജി​നു പു​റ​ത്തി​രു​ന്നാ​ൽ ചീ​ത്ത​യാ​കാ​നു​ള​ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. പ​ഴ​കി​യ ബ​ർ​ഗ​ർ ക​ഴി​ക്ക​രു​ത്.

അ​തി​നു​ള​ളി​ൽ വ​യ്ക്കു​ന്ന ഉ​ള​ളി പെ​ട്ടെ​ന്നെു കേ​ടാ​കാ​നി​ട​യു​ണ്ട്. ഇ​നി പ​ഫ്സിന്‍റെ കാ​ര്യ​മെ​ടു​ക്കാം. അ​തി​ന​ക​ത്തു നി​റ​ച്ചി​രി​ക്കു​ന്ന മ​സാ​ല​ക്കൂ​ട്ട്് പെ​ട്ടെ​ന്നു ചീ​ത്ത​യാ​കാ​നു​ള​ള സാ​ധ്യ​ത​യു​ണ്ട്. അ​തി​ന​ക​ത്തു വ​യ്ക്കു​ന്ന ഉ​ള​ളി, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ​യും വേ​ഗം കേ​ടാ​കു​ന്നു.


(തുടരും)

വിവരങ്ങൾ:
ഡോ. അനിതാ മോഹൻ,
നുട്രീഷൻ സ്പെഷലിസ്റ്റ് &
ഡയറ്റ് കൺസൾട്ടന്‍റ്

Related posts

Leave a Comment