അനിശ്ചിതത്വത്തിന്‍റെ നിഴലിൽ അഫ്ഗാൻ ജനത! പു​തി​യ പു​ല​രി അ​ഫ്ഗാ​ൻ ജ​ന​ത​യ്ക്കു സ​മ്മാ​നി​ച്ചി​രി​ക്കു​ന്ന​ത് ആ​ശ​ങ്ക​യും അ​നി​ശ്ചി​ത​ത്വ​വും മാ​ത്രം

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​ൻ ചൊ​വ്വാ​ഴ്ച ഉ​ണ​ർ​ന്ന​ത് പു​തി​യൊ​രു യു​ഗ​ത്തി​ലേ​ക്കാ​ണ്. ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി പേ​രി​നെ​ങ്കി​ലും സം​ര​ക്ഷ​ണം ന​ല്കി​യി​രു​ന്ന അ​മേ​രി​ക്ക​ൻ സേ​ന ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ അ​ഫ്ഗാ​നി​സ്ഥാ​ൻ വി​ട്ടു.

ഒ​രി​ക്ക​ൽ​ക്കൂ​ടി രാ​ജ്യം താ​ലി​ബാ​ൻ ഭ​ര​ണ​ത്തി​ൽ. ശ​രി​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഭ​ര​ണ​ത്തി​ൽ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ​ക്ക് എ​ന്തെ​ങ്കി​ലും പ​രി​ഗ​ണ​ന ല​ഭി​ക്കു​മോ​യെ​ന്ന​തി​ൽ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ന്നു.

പു​തി​യ പു​ല​രി അ​ഫ്ഗാ​ൻ ജ​ന​ത​യ്ക്കു സ​മ്മാ​നി​ച്ചി​രി​ക്കു​ന്ന​ത് ആ​ശ​ങ്ക​യും അ​നി​ശ്ചി​ത​ത്വ​വും മാ​ത്രം.

9/11 ഭീ​ക​രാ​ക്ര​മണ​വും യു​എ​സ് സേ​ന​യു​ടെ വ​ര​വും

2001 സെ​പ്റ്റം​ബ​ർ 11ന് ​അ​ൽ​കഖ്വയ്ദ ഭീ​ക​ര​ർ ന്യൂ​യോ​ർ​ക്കി​ലെ ലോ​ക​വ്യാ​പാ​ര ആ​സ്ഥാ​ന​ത്തും വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ലെ യു​എ​സ് പ്ര​തി​രോ​ധ ആ​സ്ഥാ​ന​മാ​യ പെ​ന്‍റ​ഗ​ണി​ലും ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​വാ​യി​ര​ത്തോ​ളം നി​ര​പ​രാ​ധി​ക​ൾ കൊ​ല്ല​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഡ​ബ്ല്യു. ബു​ഷി​ന്‍റെ ഉ​ത്ത​ര​വു പ്ര​കാ​രം ഡി​സം​ബ​റി​ൽ യു​എ​സ് സേ​ന പ്ര​തി​കാ​ര​ത്തി​നാ​യി അ​ഫ്ഗാ​നി​സ്ഥാ​നി​ലെ​ത്തി.

ബി​ൻ ലാ​ദ​ൻ അ​ട​ക്ക​മു​ള്ള അ​ൽ​ഖ്വയ്ദ നേ​തൃ​ത്വ​ത്തെ കൈ​മാ​റ​ണ​മെ​ന്ന അ​മേ​രി​ക്ക​യു​ടെ ആ​വ​ശ്യം അ​ന്ന് അ​ഫ്ഗാ​ൻ ഭ​രി​ച്ചി​രു​ന്ന താ​ലി​ബാ​ൻ നി​ര​സി​ച്ചു.

അ​മേ​രി​ക്ക​ൻ സേ​ന താ​ലി​ബാ​ൻ ഭ​ര​ണകൂ​ട​ത്തെ പു​റ​ത്താ​ക്കി. 2004ൽ ​അ​മേ​രി​ക്ക​യു​ടെ പി​ന്തു​ണ​യോ​ടെ ഹ​മീ​ദ് ക​ർ​സാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ​ വ​ന്നു.

ത​ക​ർ​ക്കാ​നാ​വാ​ത്ത ശ​ക്തി

രാ​ഷ്‌​ട്രീ​യ അ​ധി​കാ​രം ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും താ​ലി​ബാ​ൻ ശി​ഥി​ല​മാ​യി​ല്ല. പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന് ഭീ​ക​ര​സം​ഘ​ട​ന വീ​ണ്ടും ശ​ക്തി​പ്രാ​പി​ച്ചു.

രാ​ജ്യ​മൊ​ട്ടു​ക്ക് സ്ഫോ​ട​ന​ങ്ങ​ളും ആ​ക്ര​മ​ണ​ങ്ങ​ളും ന​ട​ത്തി സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ അ​സ്ഥി​ര​മാ​ക്കാ​ൻ തു​ട​ങ്ങി. താ​ലി​ബാ​നെ നേ​രി​ടാ​ൻ അ​ഫ്ഗാ​ൻ സൈ​നി​ക​രെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​ൽ യു​എ​സ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു.

2014ൽ ​യു​എ​സി​നൊ​പ്പ​മു​ള്ള നാ​റ്റോ സേ​ന അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നേ​രി​ട്ടു​ള്ള യു​ദ്ധം അ​വ​സാ​നി​പ്പി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷാ ചു​മ​ത​ല പൂ​ർ​ണ​മാ​യും അ​ഫ്ഗാ​ൻ സൈ​ന്യ​ത്തി​നാ​യി. ഇ​തോ​ടെ താ​ലി​ബാ​ന്‍റെ തി​രി​ച്ചു​വ​ര​വി​ന് ആ​ക്കം കൂ​ടി.

എ​ങ്ങ​നെ​യും ര​ക്ഷ​പ്പെ​ടാ​ൻ യു​എ​സ്

അ​ഫ്ഗാ​ൻ ദൗ​ത്യ​ത്തി​ലെ പ്ര​ധാ​ന ല​ക്ഷ്യ​മാ​യ ബി​ൻ​ ലാ​ദ​നെ 2011ൽ ​പാ​ക്കി​സ്ഥാ​നി​ൽ ര​ഹ​സ്യ ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി വ​ധി​ച്ചി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട യു​ദ്ധം അ​മേ​രി​ക്ക​യ്ക്കു മ​ടു​ത്തു​തു​ട​ങ്ങി.

ആ​ൾ​നാ​ശ​വും ധ​ന​ന​ഷ്ട​വും പെ​രു​കി​യ​പ്പോ​ൾ പി​ന്മാ​റാ​നു​ള്ള ആ​ലോ​ച​ന ശ​ക്ത​മാ​യി. അ​മേ​രി​ക്ക​യു​ടെ ലോ​ക​പോ​ലീ​സ് ക​ളി ഇ​നി​യി​ല്ലെ​ന്ന മു​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ന​യം അ​ഫ്ഗാ​നി​സ്ഥാ​നി​ലെ​യും ഇ​റാ​ക്കി​ലെ​യും സൈ​നി​ക​രെ പി​ൻ​വ​ലി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ ക​ലാ​ശി​ച്ചു.

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ സ​മാ​ധാ​നം ഉ​റ​പ്പാ​ക്കാ​ൻ താ​ലി​ബാ​നു​മാ​യി അ​നു​ര​ഞ്ജ​ന​മാ​ണു പോം​വ​ഴി​യെ​ന്ന് അ​മേ​രി​ക്ക ക​രു​തി. അ​വ​രു​മാ​യി സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ ഖ​ത്ത​ർ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യി​ൽ തു​ട​ങ്ങി.

2020 ഫെ​ബ്രു​വ​രി​യി​ൽ അ​മേ​രി​ക്ക​യും താ​ലി​ബാ​നും ധാ​ര​ണ​യി​ലെ​ത്തി. അ​ൽ​ക്വ​യ്ദ അ​ട​ക്ക​മു​ള്ള ഭീ​ക​ര​സം​ഘ​ട​ന​ക​ളെ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ വ​ള​ർ​ത്തി​ല്ലെ​ന്ന താ​ലി​ബാ​ന്‍റെ ഉ​റ​പ്പ് അ​മേ​രി​ക്ക വി​ശ്വ​സി​ച്ചി​രി​ക്കു​ന്നു.

ജ​നു​വ​രി​യി​ൽ യു​എ​സി​ൽ അ​ധി​കാ​ര​ത്തി​ലേ​റി​യ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ മു​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​രം സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കാ​നു​ള്ള പ്ര​ഖ്യാ​പ​നം ന​ട​ത്തി.

തി​രി​ച്ചു​പി​ടി​ച്ച് താ​ലി​ബാ​ൻ

മേ​യി​ൽ ബൈ​ഡ​ന്‍റെ പ്ര​ഖ്യാ​പ​നം വ​ന്ന​തു​ മു​ത​ൽ താ​ലി​ബാ​ൻ അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി.

പ്ര​വി​ശ്യാ ത​ല​സ്ഥാ​ന​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി പി​ടി​ച്ചെ​ടു​ക്കാ​ൻ തു​ട​ങ്ങി. ഓ​ഗ​സ്റ്റ് 15ന് ​രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ൾ വീ​ണു.

വെ​ടി​പൊ​ട്ടി​ച്ച് ആ​ഹ്ലാ​ദം

അ​മേ​രി​ക്ക​ൻ സേ​ന​യു​ടെ പി​ന്മാ​റ്റം താ​ലി​ബാ​ൻ ഭീ​ക​ര​ർ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു വെ​ടി​യു​തി​ർ​ത്താ​ണ് ആ​ഘോ​ഷി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​ക്കു​ശേ​ഷം കാ​ബൂ​ളി​ലു​ട​നീ​ളം വെ​ടി​യൊ​ച്ച​ക​ൾ കേ​ട്ടു. താ​ലി​ബാ​ൻ​കാ​ർ ഉ​ട​ൻ​ത​ന്നെ കാ​ബൂ​ളി​ലെ ഹ​മീ​ദ് ക​ർ​സാ​യി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​യ​റി പൂ​ർ​ണ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു.

അ​വ​സാ​ന യു​എ​സ് സൈ​നി​ക​ൻ

മേ​ജ​ർ ജ​ന​റ​ൽ ക്രി​സ് ഡോ​ണ​ഹേ ആ​ണ് അ​ഫ്ഗാ​നി​സ്ഥാ​നി​ൽ​നി​ന്നു മ​ട​ങ്ങി​യ അ​വ​സാ​ന യു​എ​സ് സൈ​നി​ക​ൻ.

കാ​ബൂ​ളി​ൽ​നി​ന്നു​ള്ള അ​വ​സാ​ന വി​മാ​ന​ത്തി​ൽ അ​വ​സാ​നം ക​യ​റി​യ​ത് ഇ​ദ്ദേ​ഹ​മാ​ണ്. 82-ാം എ​യ​ർ​ബോ​ൺ ഡി​വി​ഷ​ന്‍റെ ക​മാ​ൻ​ഡ​റാ​ണ് ഇ​ദ്ദേ​ഹം.


ആ​ൾ​നാ​ശം

അ​മേ​രി​ക്ക​യി​ലെ ബ്രൗ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഗ​വേ​ഷ​ണ​പ്ര​കാ​രം ഇ​രു​പ​തു വ​ർ​ഷ​ത്തി​നി​ടെ 69,000 അ​ഫ്ഗാ​ൻ സൈ​നി​ക​രാണു മ​രി​ച്ചത്.

51,000 തീ​വ്ര​വാ​ദി​ക​ളും സാ​ധാ​ര​ണ ജ​ന​ങ്ങ​ളും കൊ​ല്ല​പ്പെ​ട്ടു. അ​മേ​രി​ക്ക​യു​ടെ​യും സ​ഖ്യ​ക​ക്ഷി​ക​ളു​ടെ​യും 3,500 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു (​ഇ​തി​ൽ മൂ​ന്നി​ൽ ര​ണ്ടും അ​മേ​രി​ക്ക​ൻ പ​ട്ടാ​ള​ക്കാ​രാ​ണ്).

20,000 അ​മേ​രി​ക്ക​ൻ പ​ട്ടാ​ള​ക്കാ​ർ​ക്കു പ​രി​ക്കേ​റ്റു. 2012 മു​ത​ൽ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ​നി​ന്നു പ​ലാ​യ​നം ചെ​യ്ത​ത് അ​ര​ക്കോ​ടി ജ​ന​ങ്ങ​ളാ​ണ്. അ​ഫ്ഗാ​നി​സ്ഥാ​നി​ലും പാ​ക്കി​സ്ഥാ​നി​ലു​മാ​യി പ​ട്ടാ​ള ആ​വ​ശ്യ​ങ്ങ​ൾ​ക്കും പു​ന​ർ​നി​ർ​മാ​ണ​ത്തി​നും യു​എ​സ് ചെ​ല​വ​ഴി​ച്ച​ത് 97800 കോ​ടി ഡോ​ള​റാ​ണ്.

വ​നി​താ അ​വ​കാ​ശ​ങ്ങ​ൾ മാ​നി​ക്ക​പ്പെ​ടു​മോ‍?

വ​നി​തക​ളു​ടെ​യും ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ​ ഇ​സ്‌​ലാ​മി​ക മൂ​ല്യ​ങ്ങ​ൾ പ്ര​കാ​രം മാ​നി​ക്കു​മെ​ന്നാ​ണ് താ​ലി​ബാ​ൻ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്ത് അ​വ​ർ പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​രി​ൽ വ​നി​ത​ക​ളും ചേ​ര​ണ​മെ​ന്നാ​ണ് അ​വ​രു​ടെ അ​ഭ്യ​ർ​ഥ​ന.

അ​തേ​സ​മ​യം, വ​സ്ത്ര​ധാ​ര​ണ​ത്തി​ലും ജോ​ലി ചെ​യ്യു​ന്ന​തി​ലും വ​നി​ത​ക​ൾ​ക്ക് എ​ന്തു​മാ​ത്രം സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്ക​പ്പെ​ടു​മെ​ന്ന​തി​ൽ ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്നു.

തീ​വ്ര​വാ​ദ​ കേ​ന്ദ്ര​മാ​കു​മോ?

ഒ​രി​ക്ക​ൽ​ക്കൂ​ടി അ​ഫ്ഗാ​നി​സ്ഥാ​ൻ ഭീ​ക​ര​സം​ഘ​ട​ന​ക​ളു​ടെ വി​ള​നി​ല​മാ​കു​മോ എ​ന്ന​തി​ൽ അ​ന്താ​രാ​ഷ്‌​ട്ര സ​മൂ​ഹ​ത്തി​ന് വ​ലി​യ ആ​ശ​ങ്ക​യു​ണ്ട്.

താ​ലി​ബാ​ന്‍റെ ത​ണ​ലി​ൽ അ​ൽ​ഖ്വയ്ദ​യ​യും ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റും ശ​ക്തി​പ്രാ​പി​ക്കാം. തീ​വ്ര​വാ​ദ​സം​ഘ​ട​ന​ക​ളെ വ​ള​ർ​ത്തി​ല്ലെ​ന്ന താ​ലി​ബാ​ന്‍റെ ഉ​റ​പ്പ് വി​ശ്വാ​സ​യോ​ഗ്യ​മോ​യെ​ന്നു വൈ​കാ​തെ തെ​ളി​യും.

 
 

Related posts

Leave a Comment