ന്യൂയോർക്ക്: കോവിഡ് രോഗികളുടെ ശ്വാസകോശത്തിൽ വൻതോതിലുള്ള വൈറസ് ആക്രമണമുണ്ടാകുന്നതാണു മരണത്തിനു കാരണമാകുന്നതെന്ന് പഠനം.
ന്യൂയോർക്ക് യൂണിവേഴ്സിറ്റി ക്രോസ്മാൻ സ്കൂൾ ഓഫ് മെഡിസിൻ നടത്തിയ പഠനത്തിൽ, ഗുരുതരമായി കോവിഡ് രോഗം ബാധിച്ചവരേക്കാൾ പത്തിരട്ടിയിലധികം വൈറസ് ബാധ മരണപ്പെടുന്നവരുടെ ശ്വാസകോശത്തിലുണ്ടെന്ന് പറയുന്നു.
നേച്ചർ മൈക്രോബയോളജി എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധയ്ക്കു ശേഷം ബാക്ടീരിയ ആക്രമണമുണ്ടാകുന്നതാണു മരണകാരണമെന്ന വാദത്തിനു തെളിവില്ലെന്നും പഠനത്തിൽ പറയുന്നു.