ഷൂട്ടിംഗിലൂടെ ഇന്ത്യക്ക് ഇന്നലെ വെങ്കലം സമ്മാനിച്ചത് ഹരിയാന സ്വദേശിയായ സിംഗ്രാജ് അധാനയായിരുന്നു.അപകടത്തെത്തുടർന്ന് അംഗവൈകല്യം സംഭവിച്ച സിംഗ്രാജ് 216.8 പോയിന്റ് നേടിയായിരുന്നു ടോക്കിയോ പാരാലിന്പിക്സിൽ വെങ്കലമണിഞ്ഞത്.
സാധാരണ കുടുംബപശ്ചാത്തലമുള്ള സിംഗ്രാജിന് ഷൂട്ടിംഗിനോടുള്ള കന്പമാണ് ഇവിടെവരെ എത്തിച്ചത്. വൻ സാന്പത്തിക മുടക്കുള്ള ഷൂട്ടിംഗ് പരിശീലനത്തിനും മറ്റുമായി ഭാര്യയുടെ സ്വർണം വിറ്റ് പണം കണ്ടെത്തിയ കഥയും സിംഗ്രാജിനുണ്ട്.