സെപ്റ്റംബറില്‍ വിവാഹിതയാവുന്ന നിര്‍ധന യുവതിയ്ക്ക് നേരെ സഹായഹസ്തങ്ങള്‍ നീട്ടി സുരേഷ് ഗോപി. ഏറ്റുമാനൂര്‍ സ്വദേശിയായ അശ്വതി അശോക് എന്ന യുവതിക്കാണ് സുരേഷ് ഗോപി ഒരു ലക്ഷം രൂപയും വിവാഹവസ്ത്രവും നല്കി സഹായിച്ചത്.
21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛനെ നഷ്ടമായ അശ്വതിയുടെ അമ്മ ഒരു റിസോര്‍ട്ടില്‍ തൂപ്പുകാരിയായിട്ടാണ് ജോലി നോക്കി കുടുംബം പുലര്‍ത്തുന്നത്.
എന്നാല്‍ കോവിഡ് പ്രതിസന്ധി ബാധിച്ചതോടെ വിവാഹം നടത്തുന്ന കാര്യം ബുദ്ധിമുട്ടിലായി. സെപ്റ്റംബര്‍ ഒന്‍പതിനാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
വിവാഹം നടത്തുവാനുള്ള ബുദ്ധിമുട്ടിനെ കുറിച്ച് ദേവികുളം ലോക്കല്‍ പോലീസ് സ്റ്റേഷനിലെ ഓഫീസര്‍മാരാണ് സുരേഷ് ഗോപിയെ അറിയിച്ചത്.
തുടര്‍ന്ന് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന് മുന്നില്‍ വെച്ച് ഒരു ലക്ഷത്തിന്റെ ചെക്കും വിവാഹവസ്ത്രവും താരം അശ്വതിക്ക് നല്കി.
സൂപ്പര്‍ഹിറ്റ് സംവിധായകന് ജോഷി ഒരുക്കുന്ന പാപ്പന്റെ ചിത്രീകരണത്തിരക്കുകളിലാണ് താരം ഇപ്പോള്‍. ഗോകുല്‍ സുരേഷ്, സണ്ണി വെയ്ന്‍, നൈല ഉഷ, നീത പിള്ളൈ, കനിഹ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.