സ്വന്തംലേഖകന്‍
കോഴിക്കോട് : ഡിസിസി പ്രസിഡന്റ് പട്ടിക സംബന്ധിച്ചുള്ള വിവാദം നിലനില്‍ക്കെ താഴെതട്ടില്‍ കൈകോര്‍ത്തുള്ള പ്രവര്‍ത്തനത്തിന് ആഹ്വാനവുമായി എ,ഐ ഗ്രൂപ്പുകള്‍.
ഗ്രൂപ്പുകളെ നിലനിര്‍ത്തുന്ന ബ്ലോക്ക്-മണ്ഡലം ഭാരവാഹികളെ തീരുമാനിക്കുമ്പോള്‍ പതിവ് തര്‍ക്കങ്ങള്‍ ഒഴിവാക്കണമെന്നും സ്റ്റാറ്റസ് കോ പ്രകാരം തുടരാമെന്നുമാണ് എ-ഐഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായതെന്നാണ് സൂചന.
ഗ്രൂപ്പ് രഹിതരെന്ന പേരില്‍ പുതുതായി രംഗത്തെത്തിയവര്‍ മറ്റൊരു ഗ്രൂപ്പുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും ഇത്തരത്തിലുള്ള നീക്കത്തിന് തടയിടണമെന്നും കോഴിക്കോടുള്‍പ്പെടെയുള്ള ജില്ലകളിലെ പ്രാദേശിക നേതൃത്വം തീരുമാനിച്ചു.
അതേസമയം ഇരുഗ്രൂപ്പുകളില്‍ നിന്നും പുതിയ ഗ്രൂപ്പുകളിലേക്ക് മാറിയവരുടെ പൂര്‍ണ വിവരങ്ങളും ജില്ലാ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് നേതാക്കള്‍ ശേഖരിക്കുന്നുണ്ട്.
പരസ്യമായി ഗ്രൂപ്പിതര രാഷ്ട്രീയത്തിന് പിന്തുണ നല്‍കുന്നവരുടേയും വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കുന്നത്.
സ്ഥാനമാനങ്ങള്‍ മോഹിച്ച് പലരും ഗ്രൂപ്പില്ലെന്ന ബാനറില്‍ ഇപ്പോഴത്തെ നേതൃത്വത്തെ സമീപിക്കുന്നുണ്ട്.
ഇത്തരത്തില്‍ ഗ്രൂപ്പുകളില്‍ നിന്ന് കൊഴുഞ്ഞു പോകുന്നവരെ പിടിച്ചുനിര്‍ത്താനുള്ള ഫോര്‍മുലയും ഗ്രൂപ്പ് നേതാക്കള്‍ തയാറാക്കിയിട്ടുണ്ട്.
അടുത്ത ദിവസം വിശാല യോഗം വിളിച്ചുചേര്‍ക്കാനും ഇരുഗ്രൂപ്പ് നേതാക്കന്മാരും തീരുമാനിച്ചു.
അതേസമയം ഗ്രൂപ്പുകാരെ പിടിച്ചു നിര്‍ത്തുന്നതിനൊപ്പം ഡിസിസി പ്രസിഡന്റ് നിയമനത്തില്‍ അതൃപ്തരായ നേതാക്കളെയും എ,ഐ ഗ്രൂപ്പുകാര്‍ സ്വന്തമാക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.