പൃഥിരാജിന്റെ നായികയായി വിമാനം എന്ന സിനിമയില്‍ കൂടി വെള്ളിത്തിരയില്‍ ചേക്കേറിയ നടിയാണ് ദുര്‍ഗ കൃഷ്ണ. പിന്നീട് ഒരു പിടി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിക്കാനും താരത്തിനായി. മികച്ച ഒരു നര്‍ത്തകി കൂടിയാണ് ദുര്‍ഗാ കൃഷ്ണ.
ശാലീന സൗന്ദര്യമാണ് താരത്തിന്റെ മുഖമുദ്ര. വിമാനത്തിന് പിന്നാലെ പ്രേതം 2, കുട്ടിമാമാ തുടങ്ങിയ ചിത്രങ്ങളിലും താരം നായികയായി എത്തിയിരുന്നു.
കോഴിക്കോടാണ് ദുര്‍ഗയുടെ സ്വദേശമെങ്കിലും ഇപ്പോള്‍ കൊച്ചിയിലാണ് താരം താമസിക്കുന്നത്. ഒരു ബിസിനസ് കാരനാണ് ദുര്‍ഗയുടെ അച്ഛന്. അടുത്തിടെ ആയിരുന്നു താരത്തിന്റെ വിവഹം കഴിഞ്ഞത്.
കാമുകനും സിനിമാ നിര്‍മ്മാതാവായ അര്ജുന് രവീന്ദ്രനെയാണ് താരം വിവാഹം കഴിച്ചത്.ഏറെനാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇവര്‍ വിവാഹിതരായത്.
കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു വിവാഹം. ഗുരുവായൂരില്‍ വച്ചുള്ള ലളിതമായ ചടങ്ങായിരുന്നു വിവാഹം. യാഥാസ്ഥിതിക കുടുംബം ആണെങ്കിലും സിനിമയില്‍ കുടുംബം മുഴുവന്‍ സപ്പോര്‍ട്ടും തന്നിരുന്നുവെന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമായ ദുര്‍ഗാ കൃഷ്ണയും അര്‍ജുനും തങ്ങളുടെ പുതിയചിത്രങ്ങളും വിശേഷങ്ങളും ഇപ്പോളിതാ പുതിയ വിശേഷം ആരാധകരുമായി പങ്കുവെക്കുകയാണ് താരം.
വിവാഹ ശേഷം ഇരുവരുടെയും വിശേഷങ്ങള്‍ ആരാധകരുടെ ഇടയില്‍ വൈറലാകാറുണ്ട്. വിവാഹം കഴിഞ്ഞ് അഞ്ച് മാസം കഴിയുമ്പോഴെക്കും ഇരുവരുടെയും ജീവിതത്തില്‍ മറ്റൊരു സന്തോഷം കടന്നു വന്നിരിക്കുകയാണ്.
തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി ഈ സന്തോഷ വിവരം അറിയിച്ചിരിക്കുന്നത്. താന്‍ ആദ്യമായി ഒരു കന്നട ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്ന കാര്യമാണ് താരം ആരാധകരുമായി പങ്കു വച്ചത്.
ട്വന്റി വണ്‍ അവര്സ് എന്നാണ് ചിത്രത്തിന്റെ പേര്. മലയാളത്തിലും കന്നടയിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ദുര്‍ഗ്ഗയുടെ ഈ സന്തോഷ വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇതിനോടകം തന്നെ നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുന്നത്.