ഗുരുവായൂർ: ക്ഷേത്രത്തിൽ വിവാഹ തിരക്കേറുന്നു. ഇന്ന് നടന്നത് 89 വിവാഹങ്ങൾ. പുലർച്ചെ മുതൽ തന്നെ വിവാഹസംഘങ്ങൾ ക്ഷേത്രനടയിലെത്തിയിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ ഓരോ സംഘത്തിലേയും 12 പേരെയാണ് മണ്ഡപത്തിലേക്ക് വിടുന്നത്. പോലീസ്, ദേവസ്വം സെക്യൂരിറ്റി എന്നിവർ ക്ഷേത്രനടയിലും നടപന്തലിലും വിവാഹ സംഘങ്ങൾ കൂട്ടം കൂടാതിരിക്കാൻ നിയന്ത്രിക്കുന്നുണ്ട്.
ക്ഷേത്രനട പന്തലിലെ വിവിധ ഇടങ്ങളിൽ നിന്ന് ഫോട്ടോയെടുത്താണ് വധൂവരന്മാർ നടപന്തലിന് പുറത്തേക്ക് കടക്കുന്നത്. വധൂവരന്മാർക്ക് ഫോട്ടോയെടുക്കുന്നതിനായി കൂടുതൽ സമയം നടപ്പന്തലിൽ ചെലവഴിക്കുന്നതിനും അനുവദിക്കുന്നില്ല.
ഇന്നർ റിംഗ് റോഡിൽ വണ്‍വേ സംവിധാനമാണ്. ഇവിടെ പാർക്കിംഗും അനുവദിക്കുന്നില്ല.വരുന്ന എട്ടിന് 78 ഉം, ഒന്‍പതിന് 89 വിവാഹങ്ങളും ശീട്ടാക്കിയിട്ടുണ്ട്. ദീപസ്തംഭത്തിന് മുന്നിൽ നിന്ന് തൊഴുന്നതിനും തിരക്കുണ്ട്.