വടകര: സിവില്‍ സപ്ലൈസ് കോര്പറേഷന് വടകര ഓഫീസിലെ ജൂനിയര്‍ അസിസ്റ്റന്റ് മാക്കൂല്‍പീടികയില്‍ കൂളിയുള്ള പറമ്പത്ത് കെ.പി.അനില്‍കുമാറി (47)നെ കാണ്മാനില്ല. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കാണാതായിരിക്കുന്നത്. ഇത് സംബന്ധിച്ച് വടകര പോലീസ് അന്വേഷണം തുടങ്ങി.
റെയില്‍വെ സ്റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ വെള്ളിയാഴ്ച രാവിലെ എത്തിയ അനില്‍കുമാര്‍ പതിനൊന്നു മണിയോടെ പുറത്ത് പോവുകയായിരുന്നു. പിന്നീട് ഒരു വിവരവുമില്ല.
ഇദ്ദേഹത്തിന്റെ കാര്‍ ദേശീയപാതയില്‍ നാരായണനഗറില്‍ ഫെഡറല്‍ബാങ്കിനു സമീപം നിര്‍ത്തിയിട്ട നിലയിലായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.
വിലങ്ങാട് മാവേലി സ്റ്റോറില്‍ മാനേജറായിരുന്ന അനില്‍കുമാര്‍ മൂന്നു മാസം മുമ്പാണ് വടകര ഓഫീസില്‍ സ്ഥലം മാറി എത്തിയത്്.
ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0496 2524206 (വടകര പോലീസ് സ്റ്റേഷന് ), 9497435942, 9605574788 എന്നീ നമ്പറുകളില്‍ ഏതിലെങ്കിലും ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.