അങ്കമാലി: തുറവൂർ പെരിങ്ങാംപറമ്പിൽ രണ്ടു മക്കളെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവതിയും മരിച്ചു.
പെരിങ്ങാംപറമ്പിൽ ഏലംന്തുരുത്തി വീട്ടിൽ അനൂപിന്റെ ഭാര്യ അഞ്ജുവാണ് (29) മരിച്ചത്. മക്കളായ ആതിര (ഏഴ്), അരൂഷ് (മൂന്ന്) എന്നിവർ നേരത്തേ മരിച്ചിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കുട്ടികളുടെ ശരീരത്ത് ആദ്യം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം അഞ്ജുവും സ്വയം തീകൊളുത്തുകയായിരുന്നു.
തീ ഉയരുന്നത് കണ്ട് ഓടിയെത്തിയ അയൽവാസികൾ മൂവരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടികൾ മരിച്ചിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ അഞ്ജുവിനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിച്ചു.
യുവതിയുടെ ഭർത്താവ് അനൂപ് ഒന്നരമാസം മുൻപാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഈ സംഭവത്തിന് ശേഷം മാനസിക വിഷമത്തിലായിരുന്നു യുവതിയെന്ന് അയൽക്കാർ പറയുന്നു. ഇതേതുടർന്നാണ് സംഭവമെന്ന് കരുതുന്നു.