കോട്ടയം: തന്റെ മകൻ അർജുൻ രാധാകൃഷ്ണനെ യൂത്ത് കോണ്ഗ്രസ് ദേശീയ വക്താവായി നിയമിച്ചതുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ് ണൻ എംഎൽഎ.
ഇന്നു രാവിലെ കോട്ടയത്ത് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ.മകന്റെ രാഷ്്ട്രീയ കാര്യത്തിൽ ഇടപെടാറില്ല. അവൻ പ്രായപൂർത്തിയായ ആളാണ്.
അവന് ഇഷ്ടമുളളത് തീരുമാനിക്കാം. തന്റെ അറിവോടെയോ തന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലോ അല്ല മകനെ യൂത്ത് കോണ്ഗ്രസ് വക്താവായ നിയമിച്ചതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.