ടോക്കിയോ: പാരാലിമ്പിക്സിൽ ഹൗജമ്പിൽ ഇന്ത്യയുടെ പ്രവീണ്‍ കുമാറിന് വെള്ളി. ഇതോടെ ടോക്കിയോയിൽ ഇന്ത്യയുടെ മെഡൽ നേട്ടം 11 ആയി. ടി64 വിഭാഗത്തിലായിരുന്നു പ്രവീൺ കുമാർ വെള്ളി നേടിയത്.
18കാരനായ പ്രവീൺ 2.07 മീറ്റര്‍ ചാടി രണ്ടാമനായി. ഏഷ്യൻ റിക്കാർഡ് പുതുക്കിയ പ്രകടനമാണ് പ്രവീൺ നടത്തിയത്. ബ്രിട്ടന്റെ ജൊനാഥൻ എഡ്വാർഡ്സിനാണ് സ്വർണം.
ജൊനാഥൻ 2.10 മീറ്റർ ഉയർന്നുചാടി. പോളണ്ടിന്റെ മാക്കിജ് ലെപിയാറ്റോയ്ക്കാണ് (2.04 മീ.) വെങ്കലം.