തിരുവനന്തപുരം: മന്ത്രിമാരെ ഭരണം പഠിപ്പിക്കാനൊരുങ്ങി സർക്കാർ. മന്ത്രിസഭാംഗങ്ങൾക്കു ഭരണസംബന്ധമായ വിഷയങ്ങളിൽ മൂന്നു ദിവസത്തെ പരിശീലനം നൽകാൻ തീരുമാനമായി.
ഈ മാസം 20 മുതൽ 22 വരെ തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവണ്മെന്റിലാണ് (ഐഎംജി) പരിശീലനം.
ഭരണതലത്തിൽ പ്രാവീണ്യമുള്ള മുൻ ചീഫ് സെക്രട്ടറിമാർ അടക്കമുള്ളവർ ക്ലാസെടുക്കും. കൂടാതെ വിദേശത്തുനിന്ന് അടക്കമുള്ള വിവിധ വിഷയങ്ങളിലെ വിദഗ്ധരും മന്ത്രിമാർക്കു ക്ലാസെടുക്കാനെത്തും.
രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ ദിവസേന മൂന്നു ക്ലാസുകൾ വീതമാണു നൽകുക. സംസ്ഥാനത്തു രണ്ടാം തവണയാണ് മന്ത്രിമാർക്കു പരിശീലനം നൽകുന്നത്.