മറയൂർ: ജീവനൊടുക്കാൻ ശ്രമിച്ച കമിതാക്കളിൽ പെൺകുട്ടിയുടെ കൈയിലെ മുഴുവൻ ഞരന്പുകളും മുറിഞ്ഞിരുന്നു.
തനിയെ മുറിച്ചാൽ എല്ലാ ഞരന്പുകളും മുറിയാൻ സാധ്യതയില്ലെന്നും കാമുകനാണോ കൈ മുറിച്ചതെന്നും സംശയം ഉയർന്നിട്ടുണ്ട്.
ഗുരുതരാവസ്ഥയില്‍ കഴിയുന്ന യുവതിയുടെ ജീവന് രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍.
ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നെന്നു പറയപ്പെടുന്നു.
ഇന്നലെ യുവതിയെ കാണാനായി നാദിർഷാ മറയൂരിൽ എത്തിയിരുന്നു. കാറുമായി എത്തിയ യുവാവിനൊപ്പം ഇരച്ചിൽ പാറ, കാന്തല്ലൂർ ഗുഹനാഥപുരം എന്നിവിടങ്ങളിൽ ചുറ്റിക്കറങ്ങിയശേഷം കാന്തല്ലൂരിലെ ഭ്രമരം പോയിന്റിൽ എഎത്തി.
അവിടെ കാർ നിർത്തിയശേഷം എടുത്തതെന്നു കരുതുന്ന വീഡിയോയിൽ തങ്ങൾ ഇഷ്ടത്തിലാണെന്നും എന്നാൽ അതു വീട്ടിൽ പറയാൻ എനിക്കു കഴിഞ്ഞില്ലെന്നും ഇയാൾ പറയുന്നുണ്ട്.
തനിക്ക് ഇക്കാര്യം പറഞ്ഞ് നിങ്ങളെയൊക്കെ അഭിമുഖീകരിക്കാൻ വിഷമമുണ്ടെന്നും അതിനാൽ ഞങ്ങൾ മരിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും വിഡിയോയിൽ പറയുന്നു.
സമീപത്തെ സീറ്റിലുണ്ടായിരുന്ന യുവതിയോട് വിഡിയോയിൽ സംസാരിക്കാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും പെൺകുട്ടി സംസാരിക്കാൻ വിസമ്മതിക്കുകയായിരുന്നു.
ടീച്ചറെ എന്നാണ് വീഡിയോയിൽ യുവാവ് സമീപത്തിരുന്ന പെൺകുട്ടിയെ വിളിക്കുന്നത്.
സംഭവസ്ഥലത്തുനിന്നും കൈകൾ മുറിക്കാൻ ഉപയോഗിച്ച ബ്ലെയ്ഡ്, മദ്യക്കുപ്പി, ഇരുവരുടെയും ചെരുപ്പുകൾ, വസ്ത്രം, മൊബൈൽ ഫോണ്‍ എന്നിവ രക്തത്തിൽ കുതിർന്നനിലയിൽ കണ്ടെത്തി.
ഭ്രമരം പോയിന്റിലെത്തിയ വിനോദ സഞ്ചാരികൾ, കൊക്കയിൽ യുവതിയുടെ കരച്ചിൽ കേൾക്കുന്നതായി സമീപവാസികളായ തൊഴിലാളികളെ അിയിക്കുകയായിരുന്നു.
തൊഴിലാളികളാണ് കൈത്തണ്ട മുറിഞ്ഞ് രക്തം വാർന്ന നിലയിൽ യുവതിയെ കണ്ടെത്തിയത്. യുവതിയുടെ അടുത്തെത്തിയ സമയത്താണ് പാറയ്ക്കുതാഴെ ആൾ വീണിട്ടുണ്ടെന്ന് പറയുന്നത്.
തൊഴിലാളികൾ ഉടനെ കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. മോഹൻദാസിനെ വിളിച്ചറിയിക്കുകയും തുടർന്ന് ജീപ്പില്‍ യുവതിയെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
നില ഗുരുതരമായതിനാൽ കോലഞ്ചേരിയിലെ മെഡിക്കൽ കോളജിലേക്ക് വിദഗ്ധ ചികിത്സയ് ക്കായി കൊണ്ടുപോയി.
മറയൂർ പോലീസ്, കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്, മുൻ പഞ്ചായത്തംഗം ശിവൻ രാജ് എന്നിവരുടെ നേതൃത്വത്തിൽ കുളച്ചിവയൽ ആദിവാസി ക്കുടിയിലെ യുവാക്കളുടെ സഹായത്തോടെ മൂന്നുമണിക്കൂർ നടത്തിയ തെരച്ചിലിനൊടുവിലാണ് പാറക്കെട്ടിനു താഴ്ഭാഗത്തുനിന്ന് വൈകുന്നേരം ആറോടെ യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്.