കായംകുളം: അഴീക്കലിൽ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയിട്ടില്ലെന്ന വിശദീകരണവുമായി തീരദേശ പോലീസ്.
അപകടസ്ഥലത്തെത്താന്‍ പോലീസ് വൈകിയെന്ന ആരോപണം തെറ്റാണ്. രാവിലെ 10.25നാണ് വിവരം ലഭിക്കുന്നത്.
ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടുവെന്നും തീരദേശ പോലീസ് വ്യക്തമാക്കുന്നു.
കൊല്ലം ഇരവിപുരത്ത് നിരീക്ഷണം നടത്തുകയായിരുന്നു ബോട്ട്. അവിടെ നിന്ന് അഴീക്കല്‍ എത്താനെടുക്കുന്ന സമയം ഒന്നര മണിക്കൂറാണ്.
ബോട്ടിന് യാത്ര ചെയ്യാന്‍ കഴിയുന്നത് 2000 ആര്.പി.എം പവറിലാണ്. ഒന്നര മണിക്കൂര്‍ സമയം കൊണ്ട് അഴീക്കൽ എത്തിയെന്നും കോസ്റ്റല്‍ പോലീസ് വിശദീകരിക്കുന്നു.
രക്ഷാപ്രവര്‍ത്തനത്തിന് കോസ്റ്റല്‍ പോലീസിന്റെ സഹായം ലഭിച്ചില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു.
അപകടവിവരം അറിയിച്ചിട്ടും അഴീക്കല്‍ കോസ്റ്റല്‍ പോലീസിന്റെ പ്രതികരണം ലഭിച്ചില്ലെന്നും മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെന്നുമായിരുന്നു ആരോപണം.