സൂപ്പര്‍ഹിറ്റ് ചിത്രം റോജയില്‍ മധുബാലയ്ക്ക് ഒപ്പം റൊമാന്‍സ് രംഗങ്ങള്‍ ചെയ്തപ്പോൾ തനിക്കു കരയേണ്ടി വന്നു എന്നു നടൻ അരവിന്ദ് സ്വാമി.
സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയില്‍ നടി മധുബാല അതിഥിയായി എത്തിയപ്പോള്‍ വീഡിയോയിലൂടെയാണ് അരവിന്ദ് സ്വാമി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.
റോജയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് വെറും ഇരുപത്തിയൊന്ന് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു.
മധുവിനൊപ്പം റൊമാന്റിക് സീനുകള്‍ ചെയ്യുമ്പോള്‍ വളരെ നാണം തോന്നി. പിന്നെയത് കരച്ചില് വരെ എത്തി.
ഒടുവില്‍ സിനിമയിലെ ചുംബന രംഗത്തില്‍ അഭിനയിക്കുന്നതിന് വേണ്ടി സംവിധായകന് മണിരത്നവും നടി മധുവും ഏറെ നേരം സംസാരിച്ച് ബോധ്യപ്പെടുത്തുകയായിരുന്നു.
എന്തായാലും മധുവിനെ ഇനിയും നേരില്‍ കാണാം എന്നും വീഡിയോയിലൂടെ അരവിന്ദ് സ്വാമി പറഞ്ഞു. -പിജി