ഇടുക്കി: മൂന്നാഴ്ച മുന്‍പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം അയൽവാസിയുടെ അടുക്കളയിൽനിന്നും കണ്ടെത്തി.
ഇടുക്കി പണിക്കന്‍ക്കുടി സ്വദേശിനി സിന്ധു (45) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
അയല്‍വാസിയായ ബിനോയിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. ഒളിവിൽപോയ ബിനോയിക്കുവേണ്ടി പോലീസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം 12 നാണ് സിന്ധുവിനെ കാണാതായത്. തുടര്‍ന്ന് കുടുംബം വെള്ളത്തൂവല്‍ പോലീസില്‍ പരാതി നല്കി. അന്വേഷണം നടക്കുന്നതിനിടെ അയല്‍ക്കാരനായ ബിനോയി ഒളിവില്‍ പോയി.
ഇതോടെയാണ് ഇയാൾക്ക് സിന്ധുവിന്റെ തിരോധാനത്തിൽ പങ്കുണ്ടെന്ന് സംശയമുണർന്നത്. സിന്ധുവിനെ കാണാതായതിന്റെ തലേന്ന് വഴക്ക് ഉണ്ടായതായും ബന്ധുക്കള്‍ പറയുന്നു.