മലപ്പുറം: രണ്ടു വര്‍ഷത്തെ പ്രവാസ ജീവതത്തിനു ശേഷം അവധിക്ക് നാട്ടിലെത്തിയ യുവാവ് വിമാനത്താവളത്തില്‍ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി വിനോജ്(38)ആണ് കരിപ്പൂര്‍ വിമാനത്താവത്തില്‍ കുഴഞ്ഞു വീണ് മരിച്ചത്.
ഷാര്‍ജയില്‍ നിന്നും വെള്ളിയാഴ്ച രാവിലെയാണ് വിനോജ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയത്. തുടര്‍ന്ന് എമിഗ്രേഷന്‍ കഴിഞ്ഞ് കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ക്യൂ നില്‍ക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. മൃതദേഹം സംസ്കരിച്ചു. ഭാര്യ സൗമ്യ, മകള്‍ സ്വാതി.