കൊല്ലങ്കോട്: മുതലമട ചപ്പക്കാട്ടിൽ നിന്നും കാണാതായ രണ്ടു യുവാക്കൾക്കുവേണ്ടി കൊല്ലങ്കോട് പോലീസ് ഇന്നലേയും ഉൗർജിതമായി തെരച്ചിൽ നടത്തി.ചപ്പക്കാട് ലക്ഷം വീട് സ്വദേശികളായ ശൗരി മുത്തുവിന്റെ മകൻ സ്റ്റീഫൻ എന്ന സാമുവൽ (28) ,സുബ്രഹ്്മണ്യന്റെ മകൻ മുരുകേശൻ (28) എന്നിവരാണ് ഇക്കഴിഞ്ഞ 30 മുതൽ കാണാനില്ലെന്ന് പരാതി നൽകിയത്.
സ്റ്റീഫന്റെ സഹോദരൻ രാജുവാണ് പരാതിക്കാരൻ. കൊല്ലങ്കോട് എസ് എച്ച് ഒ ഇൻസ്പെക്ടർ വിപിൻ ദാസിന്റെ നേതൃത്വത്തിലാണ് പോലിസ് സ്വകാഡ് രണ്ടു ദിവസമായി തെരച്ചിൽ നടത്തിവരുന്നത്.ഇന്നലെ പാലക്കാട് നിന്നും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി നാട്ടുകാർ ഇരുവരേയും കണ്ടിരുന്നതായറിയിച്ച സ്ഥലത്തു തെരച്ചിൽ നടത്തിയത് .
സമീപം വനമേഖലയെ ന്നതിനാൽ ഡ്രോണ്‍ ഉപയോഗിച്ചും പോലീസ് നിരീക്ഷണം നടത്തിയിരുന്നു.ഇന്നലെ വൈകുന്നേരംആറു വരേയും തിരച്ചിലിൽ നടത്തിയതിൽ കാണാതാവരെക്കുറിച്ച് വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല.ഇന്നു കാലത്ത് വീണ്ടും പോലീസ് തെരച്ചിൽ നടത്തുമെന്നും സൂചനയുണ്ട് .
കാണാതായവരുടെ ബന്ധുവീടുകളിലും പോലീസ് അന്വേഷണം വ്യാപിച്ചിരുന്നെങ്കിലും അവർക്കും വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല.കൂലിപ്പണിക്കാരനായ മുരുകേശൻ വിവാഹിതനാണ്. അവിവാഹിതനായ സ്റ്റീഫൻ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കാവൽക്കാരനാണ്.
ഇരുവരുടെ തിരോ ധാനത്തിൽ നാട്ടുകാർക്കും ആശങ്ക വിട്ടു മാറുന്നില്ല. സമീപത്തു വനമേഖലയെന്ന തിനാൽ കൊല്ലങ്കോട് റെയ്ഞ്ച് വനം വകുപ്പ് അധികൃതരും സംഭവസ്ഥലത്ത് തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനാവാതെ മടങ്ങുകയായിരുന്നു.