ദാമോഹ്: മഴ ലഭിക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നഗ്നരാക്കി വീടുകള്‍ തോറും ഭിക്ഷാടനം നടത്തിച്ചു. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലെ ബനിയ ഗ്രാമത്തിലാണ് ഏറെ വിചിത്രമായ ആചാരം അരങ്ങേറിയത്.
ചുമലില്‍ ഉലക്ക ചുമത്തി അതില്‍ ഒരു തവളയെ കെട്ടിയിട്ട് ആറ് പെണ്‍കുട്ടികളെയാണ് ഇത്തരത്തില്‍ നടത്തിച്ചത്. വീടുകളില്‍ നിന്നും ശേഖരിക്കുന്ന ധാന്യം ഗ്രാമത്തിലുള്ള കമ്യൂണിറ്റി കിച്ചണില്‍ എത്തിക്കണം.
ഈ സമയം മുഴുവന്‍ ഗ്രാമവാസികളും ഇവിടെ എത്തണം. പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
ഈ ആചാരം ചെയ്താല്‍ ഗ്രാമത്തിന് ധാരാളം മഴ ലഭിക്കുമെന്നും വരള്‍ച്ച ഒഴിവാക്കുമെന്നും ഗ്രാമവാസികള്‍ വിശ്വസിക്കുന്നു.
സംഭവം വിവാദമായതിനെ തുടര്‍ന്ന് നാഷണല്‍ കമ്മീഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് ദാമോ ജില്ലാ ഭരണകൂടത്തോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
സംഭവത്തില്‍ ഗ്രാമവാസികള്‍ ആരുംതന്നെ പരാതി നല്‍കിയിട്ടില്ലെന്ന് ദാമോ ജില്ലാ കളക്ടര്‍ പറഞ്ഞു.