കൊച്ചി: മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ എൻ. പ്രശാന്ത് ഐഎഎസിനെതിരേ കേസെടുത്തു. ആഴക്കടല്‍ മത്സ്യബന്ധനപദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് അശ്ലീലച്ചുവയുള്ള ചിത്രങ്ങള്‍ സഹിതമുള്ള മറുപടി പ്രശാന്ത് തിരിച്ചയച്ചത്.
കുറ്റകൃത്യം നടന്നതായി തെളിഞ്ഞതായും പ്രശാന്ത് സ്ത്രീത്വത്തെ അപമാനിച്ചതായും എഫ്ഐആറിൽ പറയുന്നു. പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ കെ.പി. പ്രവിതയ്ക്കാണ് ദുരനുഭവമുണ്ടായത്.
ആഴക്കടൽ മത്സ്യബന്ധനവിവാദവുമായി ബന്ധപ്പെട്ട് കെഎസ്ഐഎൻസി (കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ) എംഡിയായ എൻ. പ്രശാന്തിനോട് പ്രതികരണം തേടിയപ്പോൾ അശ്ലീലച്ചുവയുള്ള തരം സ്റ്റിക്കറുകള്‍ തിരിച്ചയക്കുകയായിരുന്നു.