കോവിഡ് കാലത്തെ പ്രതിസന്ധി ; ആത്മഹത്യയിൽ നിന്ന് രക്ഷിക്കണമെന്ന ആവശ്യവുമായി  പ്ര​തീ​കാ​ത്മ​ക തൂ​ക്കു​ക​യ​ര്‍ സ​മ​രവുമായി ​ജന​കീ​യ പ്ര​തി​ക​ര​ണ​വേ​ദി

 

ക​ടു​ത്തു​രു​ത്തി: കോ​വി​ഡ് മൂ​ലം ക​ട​ബാ​ദ്ധ്യ​ത​ക​ള്‍ നേ​രി​ടു​ന്ന സാ​ധ​ര​ണ​ക്കാ​രെ ആ​ത്മ​ഹ​ത്യ​യി​ല്‍ നി​ന്ന് ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ജ​ന​കീ​യ പ്ര​തി​ക​ര​ണ​വേ​ദി പ്ര​തീ​കാ​ത്മ​ക തൂ​ക്കു​ക​യ​ര്‍ സ​മ​രം ന​ട​ത്തി. ക​ടു​ത്തു​രു​ത്തി ജം​ഗ്ഷ​നി​ല്‍ ന​ട​ന്ന സ​മ​ര​ത്തി​ന് ജ​ന​കീ​യ പ്ര​തി​ക​ര​ണ​വേ​ദി കോ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​എം. രാ​ജു തെ​ക്കേ​ക്കാ​ലാ​യി​ല്‍ നേ​തൃ​ത്വം ന​ല്‍​കി.

കേ​ര​ള​ത്തി​ലെ വ്യാ​പാ​രി​ക​ള്‍, വ്യ​വ​സാ​യി​ക​ള്‍, ടാ​ക്‌​സി, ബ​സ് ഉ​ട​മ​ക​ള്‍, സ്വ​കാ​ര്യ ക​മ്പ​നി ജീ​വ​ന​ക്കാ​ര്‍, ജോ​ലി ന​ഷ്ട​പ്പെ​ട്ട് നാ​ട്ടി​ലു​ള്ള പ്ര​വാ​സി​ക​ള്‍ എ​ന്നി​വ​ര്‍ നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​തി​സ​ന്ധി ലോ​ണു​ക​ളു​ടെ തി​രി​ച്ച​ട​വാ​ണ്.

ഇ​വ​രു​ടെ ഭ​വ​ന​ലോ​ണ്‍, വാ​ഹ​ന​ലോ​ണ്‍, ബി​സി​ന​സ് ലോ​ണ്‍ എ​ന്നി​വ​യു​ടെ തി​രി​ച്ച​ട​വ് പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രെ ബാ​ങ്കു​ക​ള്‍ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു വ​രു​ക​യാ​ണ്.

എ​ന്നാ​ല്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ള്‍ കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍ നി​ന്ന് ഒ​രു​വി​ധം ക​ര​ക​യ​റി​യ​തി​നാ​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രോ, റി​സ​ര്‍​വ് ബാ​ങ്കോ ഈ ​കാ​ര്യ​ത്തി​ല്‍ ഇ​ട​പെ​ടാ​നോ, മോ​റി​ട്ടോ​റി​യ​മോ മ​റ്റെ​ന്തെ​ങ്കി​ലും സ​ഹാ​യ​ങ്ങ​ളോ പ്ര​ഖ്യാ​പി​ക്കാ​നോ​യു​ള്ള സാ​ധ്യ​ത​ക​ളി​ല്ലെ​ന്ന് സമ​ര​ക്കാ​ര്‍ പ​റ​യു​ന്നു.

എ​ന്നാ​ല്‍ കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് പ്ര​തി​സ​ന്ധി തു​ട​രു​ന്ന​തി​നാ​ല്‍ ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന ഈ ​പ്ര​ശ്‌​ന​ത്തി​ന് അ​ടി​യ​ന്തര പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് സ​മ​ര​ക്കാ​രു​ടെ ആ​വ​ശ്യം.

സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്റെ ശ്ര​ദ്ധ​യി​ല്‍ ഈ ​പ്ര​ശ്‌​ന​മു​ന്ന​യി​ച്ചു പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.

കേ​ര​ള​ത്തെ കോ​വി​ഡ് ദു​ര​ന്ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചു മോ​റി​ട്ടോ​റി​യം അ​ട​ക്ക​മു​ള്ള സ​ഹാ​യ പ​ദ്ധ​തി​ക​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ല്‍ നേ​രി​ടേ​ണ്ടി വ​രി​ക അ​തി​ദാ​രു​ണ​മാ​യ അ​വ​സ്ഥ​യാ​യി​രി​ക്കു​മെ​ന്നും ജ​ന​കീ​യ പ്ര​തി​ക​ര​ണ​വേ​ദി കോ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​എം. രാ​ജു പ​റ​ഞ്ഞു.

Related posts

Leave a Comment