തട്ടിപ്പിൻ മറയത്തെ മറ്റൊരു സുന്ദരി സൂര്യ എസ്. നായർ; ബാങ്ക് ലോൺ എടുത്ത് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; ഇരയായവരിൽ ബിസിനസുകാ രും; ആഡംബര ജീവിതത്തിന് തട്ടിയെടുത്തത് കോടികൾ

കോ​ട്ട​യം: ബാ​ങ്ക് വാ​യ്പ എ​ടു​ത്ത് ന​ല്കാ​മെ​ന്ന് പ​റ​ഞ്ഞ് 1,10,000 രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സൂ​ര്യ എ​സ്. നാ​യ​ർ​ക്കു പി​ന്നി​ൽ വ​ൻ റാ​ക്ക​റ്റെ​ന്ന് സൂ​ച​ന.

സ്വ​കാ​ര്യ ബാ​ങ്കി​ൽ നി​ന്നും 25 ല​ക്ഷം രൂ​പ പ​ലി​ശ ര​ഹി​ത വാ​യ്പ എ​ടു​ത്തു ന​ല്കാ​മെ​ന്ന് പ​റ​ഞ്ഞു അ​യ​ർ​ക്കു​ന്നം മ​റ്റ​ക്ക​ര സ്വ​ദേ​ശി​യാ​യ അ​നൂ​പി​ന്‍റെ പ​ക്ക​ൽ നി​ന്നും പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സൂ​ര്യ​ക്കെ​തി​രെ കോ​ട്ട​യം ജി​ല്ല​യി​ലെ ത​ന്നെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ സ​മാ​ന​മാ​യ പ​രാ​തി​ക​ളു​ണ്ട്. സം​ഭ​വം പു​റ​ത്തു​വ​ന്ന​തോ​ടെ കൂ​ടു​ത​ൽ പേ​ർ പ​രാ​തി​യു​മാ​യി എ​ത്തു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തെ​ങ്കി​ലും ശാ​രീ​രി​ക അ​വ​ശ​ത​ക​ളെ തു​ട​ർ​ന്ന് യു​വ​തി​യെ പോ​ലീ​സ് കാ​വ​ലി​ൽ ആ​ശു​പ​ത്രി​യി​ൽ ആ​ക്കി​യി​രു​ന്നു.

ഇ​ന്ന​ലെ ഡി​സ്ചാ​ർ​ജ് ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് അ​യ​ർ​ക്കു​ന്നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ യു​വ​തി​ക്കു പി​ന്നി​ൽ വ​ൻ റാ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യാ​ണ് പോ​ലീ​സി​നു ല​ഭി​ച്ചി​രി​ക്കു​ന്ന പ്രാ​ഥ​മി​ക വി​വ​രം. ഈ ​സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

പ​രി​ച​യ​പ്പെ​ടു​ന്ന​വ​രോ​ട് ബാ​ങ്ക് വാ​യ്പ ശ​രി​യാ​ക്കി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് സ​ർ​വീ​സ് ചാ​ർ​ജാ​യും മ​റ്റ് ഫീ​സു​ക​ളെ​ന്നും പ​റ​ഞ്ഞ് ല​ക്ഷ​ങ്ങ​ൾ ത​ട്ടു​ക​യാ​ണ് സൂ​ര്യ​യു​ടെ രീ​തി.

ബി​സി​ന​സു​കാ​ര​ട​ക്കം നി​ര​വ​ധി പേ​രെ ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​പ്പി​ൽ വീ​ഴി​ച്ച​താ​യി​ട്ടാ​ണ് പു​റ​ത്തു വ​രു​ന്ന വി​വ​രം. ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കു​ക​ളു​ടെ പേ​ര് പ​റ​ഞ്ഞാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്.

കോ​ട്ട​യം വെ​സ്റ്റ്, ഗാ​ന്ധി​ന​ഗ​ർ, അ​യ​ർ​ക്കു​ന്നം, ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ സൂ​ര്യ​ക്കെ​തി​രേ പ​രാ​തി​യു​ണ്ട്. നൂ​റി​ല​ധി​കം ആ​ളു​ക​ളെ പ​റ്റി​ച്ച​താ​യും ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ ത​ട്ടി​ച്ചെ​ടു​ത്ത​താ​യും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

ത​ട്ടി​ച്ചെ​ടു​ത്ത പ​ണം ഉ​പ​യോ​ഗി​ച്ച് ആ​ഡം​ബ​ര ജീ​വി​തം ന​യി​ച്ച് വ​രി​ക​യാ​ണി​വ​ർ. ആ​ഡം​ബ​ര ഫ്ളാ​റ്റി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്.

സൂ​ര്യ​ക്കെ​തി​രെ നി​ര​വ​ധി പേ​ർ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ന​ല്കി​യി​രു​ന്ന പ​രാ​തി​ക​ൾ മു​ങ്ങി പോ​യ​തി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment