തലശേരി: ബിടെക് വിദ്യാർഥിയായ താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിലെ അഫ്ലാഹ് ഫറാസിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ നരഹത്യക്കേസിലെ പ്രതി ഉക്കാസ് മൊട്ടയിലെ ഉമ്മേഴ്സിൽ ഉമ്മറിന്റെ മകൻ റൂബിനെ (19) അറസ്റ്റ് ചെയ്യുന്നത് 29 വരെ ഹൈക്കോടതി സ്റ്റേ ചെയ്തു.
കേസ് ഡയറി ഹാജരാക്കാൻ കോടതി പോലീസിന് നിർദേശം നൽകി. പ്രതിയെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ സ്റ്റേ എത്തിയിട്ടുള്ളത്.
പ്രതിക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത്, എസ്വൈഎസ്, എസ്എസ്എഫ് പാനൂർ സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസിപി ഓഫീസിനു മുന്നിൽ നിൽപ്പു സമരം നടത്തിയിരുന്നു.
റൂബിൻ ഒമർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി ജില്ലാ കോടതി നേരത്തെ തള്ളിയിരുന്നു.