സ്വന്തംലേഖകന്‍
കോഴിക്കോട്: മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കിലെ കള്ളപ്പണമിടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം വേണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി കെ.ടി.ജലീല്‍ എംഎല്‍എ.
പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്ന് വ്യക്തമാക്കിയാണ് ജലീല്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
ഇഡി അന്വേഷണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജലീലിനെ മുഖ്യമന്ത്രി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇഡി ചോദ്യം ചെയ്തതോടെ ജലീലിന് കുറേക്കൂടി വിശ്വാസം വന്നതായാണ് തോന്നുന്നതെന്നാണ് മുഖ്യമന്ത്രി ഇന്നലെ പരസ്യമായി പ്രതികരിച്ചത്.
അതേസമയം മുഖ്യമന്ത്രിക്ക് ശാസിക്കാനും ഉപദേശിക്കാനും തിരുത്താനുമുള്ള എല്ലാ അധികാരവും അവകാശവുമുണ്ടെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ‘ജീവിതത്തില്‍ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒ
രു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയില്‍ പോലും ഒന്നും ആര്‍ക്കും കൊടുക്കാനില്ല. ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്പാദ്യവുമില്ല.
അതുകൊണ്ടു തന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍ വല്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരും.
മുഖ്യമന്ത്രി എനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ട്. ട്രോളന്മാര്ക്കും വലതുപക്ഷ സൈബര്‍ പോരാളികള്‍ക്കും കഴുതക്കാമം കരഞ്ഞു തീര്‍ക്കാം.’