തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണത്തെ തള്ളി സർക്കാർ ഹൈക്കോടതിയിൽ. ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമാണ്.
തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികൾ തയാറാക്കിയ നിരവധി വ്യാജരേഖകൾ കണ്ടെത്തിയിട്ടുണ്ട്. നൂറുകോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
സിപിഎം നേതാക്കളുടെ നിയന്ത്രണത്തിലുള്ള ബാങ്കിലെ തട്ടിപ്പ് സംസ്ഥാന പോലീസ് അന്വേഷിച്ചാൽ എങ്ങുമെത്തില്ലെന്ന് ആരോപിച്ച് മുൻ ജീവനക്കാരൻ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു.
ഈ വിശദീകരണത്തിലാണ് സർക്കാർ സിബിഐ അന്വേഷണത്തെ എതിർത്ത് കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ഹർജിക്കാരന് സ്ഥാപിത താത്പര്യങ്ങളുണ്ടെന്നും അതിനാലാണ് കോടതിയെ സമീപിച്ചതെന്നുമാണ് സർക്കാർ വാദം.