സം​ഗീ​ത ച​ക്ര​വ​ര്‍​ത്തി​ ഇ​ള​യ​രാ​ജയുടെ റിക്കാർഡ് തിരുത്തി സ, ​പ എ​ന്നീ സ്വ​ര​ങ്ങ​ള്‍ മാ​ത്ര​മു​പ​യോ​ഗി​ച്ച് ഗാ​നം; ഡോ. ​ആ​ല്‍​വി​ന്‍ ജോ​സ് ഏ​ഷ്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്‌​സി​ല്‍…


വെ​ള്ള​റ​ട: ര​ണ്ട് സ്വ​ര​ങ്ങ​ള്‍ കൊ​ണ്ട് ഗാ​നം ചി​ട്ട​പ്പെ​ടു​ത്തി​യ കാ​ഞ്ഞി​രം​കു​ളം എ​എ​സ്ഡി ഭ​വ​നി​ല്‍ ഡോ. ​ആ​ല്‍​വി​ന്‍ ജോ​സ് ഏ​ഷ്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്‌​സി​ല്‍ ഇ​ടം നേ​ടി. സ, ​പ എ​ന്നീ സ്വ​ര​ങ്ങ​ള്‍ മാ​ത്ര​മു​പ​യോ​ഗി​ച്ച് ഗാ​നം ചി​ട്ട​പ്പെ​ടു​ത്തി​യ​താ​ണ് ഇ​ദ്ദേ​ഹ​ത്തെ പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​ത്.

സം​ഗീ​ത കു​ടും​ബ​ത്തി​ല്‍ ജ​നി​ച്ച ആ​ല്‍​വി​ന്‍ ജോ​സി​ന്‍റെ മാ​താ​വ് പൊ​ന്നു ഭാ​ഗ​വ​ത​രും മു​ത്ത​ച്ഛ​നും അ​റി​യ​പ്പെ​ടു​ന്ന ക​ലാ​കാ​രാ​യി​രു​ന്നു. സം​ഗീ​ത അ​ധ്യാ​പി​ക​യാ​യ മാ​താ​വാ​ണ് ആ​ല്‍​വി​ന്‍ ജോ​സി​ന്‍റെ ഗു​രു.

ദൂ​ര​ദ​ര്‍​ശ​നി​ലും ആ​കാ​ശ​വാ​ണി​യി​ലും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള ആ​ല്‍​വി​ന്‍ ജോ​സ്‌ പ്ര​ഫ​ഷ​ണ​ല്‍ നാ​ട​ക​ങ്ങ​ള്‍​ക്ക് വേ​ണ്ടി ആ​യി​ര​ത്തോ​ളം പാ​ട്ടു​ക​ള്‍ ചി​ട്ട​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 30 ഓ​ളം ആ​ല്‍​ബ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി.

നി​ര​വ​ധി ക്രി​സ്തി​യ, ഹി​ന്ദു ഭ​ക്തി ഗാ​ന​ങ്ങ​ള്‍​ക്ക് സം​ഗീ​ത​വും ന​ല്‍​കി​യി​ട്ടു​ണ്ട്. 2003ല്‍ ​റീ​മേ​ക്ക് ചെ​യ്ത പ​ഴ​യ സി​നി​മ​യാ​യ വി​ഗ​ത​കു​മാ​ര​നി​ലെ സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ച​തും ഇ​ദ്ദേ​ഹ​മാ​ണ്.

കൂ​ടാ​തെ തെ​ക്ക​ന്‍ മാ​രാ​മ​ണ്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന കാ​ഞ്ഞി​രം​കു​ളം ക​ണ്‍​വ​ന്‍​ഷ​നി​ല്‍ 1980 മു​ത​ല്‍ 2010 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്ത് നി​ര​വ​ധി​ഗാ​ന​ങ്ങ​ള്‍ ര​ചി​ച്ച് സം​ഗീ​തം ന​ല്‍​കി​യി​രു​ന്നു.

10 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് സം​ഗീ​ത ച​ക്ര​വ​ര്‍​ത്തി​യാ​യ ഇ​ള​യ​രാ​ജ മാ​ത്ര​മാ​ണ് സ, ​രി, ഗ ​എ​ന്നീ മൂ​ന്ന് സ്വ​ര​ങ്ങ​ള്‍ കൊ​ണ്ട് ഗാ​നം ചി​ട്ട​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഈ ​റെ​ക്കോ​ഡാ​ണ് ആ​ല്‍​വി​ന്‍ ജോ​സ് തി​രു​ത്തി​ക്കു​റി​ച്ച​ത്. ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ലും ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. കെ ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ ഡോ. ​ആ​ല്‍​വി​ന്‍ ജോ​സി​നെ ആ​ദ​രി​ച്ചു.

Related posts

Leave a Comment