ഇസ്ലാമാബാദ്: വനിതാ അധ്യാപകർ ജീൻസും ടീഷർട്ടും ടൈറ്റ്സും ധരിക്കുന്നത് വിലക്കി പാക്കിസ്ഥാനിലെ ഫെഡറൽ ഡയറക്ടറേറ്റ് ഓഫ് എഡ്യൂക്കേഷൻ.
എല്ലാ സ്കൂളുകളിലേക്കും കോളജുകളിലേക്കും അയച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലളിതവും മാന്യവുമായ ചുരിദാറുകളോ, ഷാളോ ദുപ്പട്ടയോ ഉള്ള വസ്ത്രങ്ങൾ ധരിക്കാമെന്നും ഉത്തരവിൽ പറയുന്നു.
അധ്യാപകർ വ്യക്തി ശുചിത്വവും ബാഹ്യമായ വൃത്തിയും കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽമാർ ഉറപ്പുവരുത്തണം.
മുടിവെട്ടുന്നത്, താടി ട്രിം ചെയ്യുന്നത്, നഖം മുറിക്കുന്നത്, കുളിക്കുന്നത്, സുഖന്ധ തൈലങ്ങൾ ഉപയോഗിക്കുന്നത് എന്നിവയാണ് വൃത്തിയുടെ മാനദണ്ഡമായി ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ഉത്തരവിൽ പറയുന്നു