സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഭൂനികുതി ഇനി മൊബൈൽ ആപ്പിലൂടെ അടയ്ക്കാം. ഇ-സർവീസസ് എന്ന ആപ്ലിക്കേഷൻ അടക്കം റവന്യു വകുപ്പിന്റെ ഏഴ് സേവനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും. നവീകരിച്ച ഇ- പേയ്മെന്റ് പോർട്ടൽ, 1666 വില്ലേജുകൾക്ക് ഒൗദ്യോഗിക വെബ്സൈറ്റുകൾ, സോഷ്യൽ സെക്യൂരിറ്റി പെൻഷൻ മൊഡ്യൂൾ എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ഭൂനികുതി അടയ്ക്കാനുള്ള മൊബൈൽ ആപ്ലിക്കേഷൻ, തണ്ട പ്പേർ അക്കൗണ്ട ്, അടിസ്ഥാന ഭൂനികുതി രജിസ്റ്റർ എന്നിവയുടെ ഡിജിറ്റൈസേഷൻ പൂർത്തീകരണം, എഫ്എംബി സ്കെച്ച്, ലൊക്കേഷൻ സ്കെച്ച് എന്നിവ ഓണ്‍ലൈനായി നൽകുന്നതിനുള്ള മൊഡ്യൂൾ, ഭൂമി തരംമാറ്റം അപേക്ഷ സ്വീകരിക്കാനുള്ള ഓണ്‍ലൈൻ മൊഡ്യൂൾ എന്നിവയാണ് ഒരുക്കുന്നത്.
ഭൂനികുതി ഓണ്‍ലൈനായും സ്വന്തം മൊബൈലിൽ നിന്നു റവന്യൂ ഇ-സർവീസസ് എന്ന ആപ്ലിക്കേഷൻ വഴിയും അടക്കാം. ഇതിനായി നേരിട്ട് വില്ലേജ് ഓഫീസിൽ എത്തേണ്ട തില്ല. വർഷാവർഷം ഒടുക്കേണ്ട നികുതി സംബന്ധിച്ച വിവരം ഗുണഭോക്താവിന് എസ്എംഎസ് വഴി നൽകും. രസീത് ഡൗണ്‍ലോഡ് ചെയ്യാനും ഓപ്ഷനുണ്ട്.
സർവേ മാപ്പ്, തണ്ട പ്പേർ പകർപ്പ്, ലൊക്കേഷൻ മാപ്പ് എന്നി സേവനങ്ങൾക്കായി ഓണ്‍ലൈനായി അപേക്ഷിക്കാം. ഫീസും ഓണ്‍ലൈനായി അടയ്ക്കാനാകും. പകർപ്പും ലഭിക്കും. ഓണ്‍ലൈൻ ആയി ഇവയുടെ ആധികാരികത ഉറപ്പുവരുത്താം.
നെൽവയൽ തണ്ണീർത്തട നിയമഭേദഗതി പ്രകാരം ഭൂമിയുടെ തരംമാറ്റത്തിനും അപേക്ഷ സമർപ്പിക്കാം. ഓണ്‍ലൈൻ അപേക്ഷ, ഓണ്‍ലൈൻ പേമെന്റ്, സ്റ്റാറ്റസ് വെരിഫിക്കേഷൻ എന്നീ സൗകര്യങ്ങൾ വെബ്സൈറ്റുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. അപേക്ഷയിലെ ന്യൂനതകൾ ഓണ്‍ലൈനിൽ തന്നെ പരിഹരിക്കാനാകും.
അർബുദം, കുഷ്ഠം, ക്ഷയരോഗ ബാധിതർക്ക് സംസ്ഥാന വ്യാപകമായി പെൻഷൻ അനുവദിക്കുന്നതിനുള്ള സംവിധാനവും ഓണ്ലൈനാക്കിയിട്ടുണ്ട ്. ഈ വിഭാഗത്തിലുള്ള പെൻഷനുകൾക്ക് ഇനി ഓണ്‍ലൈനിൽ അപേക്ഷ നൽകാനാകും.