തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപംകൊള്ളുന്നതിന്റെ ഭാഗമായി 12നും 13നും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്.
ബംഗാൾ ഉൾക്കടലിലാണു നാളെയോടെ പുതിയ ന്യൂനമർദം രൂപംകൊള്ളുന്നത്.
48 മണിക്കൂറിനുള്ളിൽ സംസ്ഥാനത്താകെ ശക്തമായ മഴയ്ക്കാണു സാധ്യത.12ന് ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 13ന് കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.
വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.