ബെ​വ്കോ കൈ​പി​ടി​ച്ച് ക​ര​ക​യ​റാ​ൻ ആ​നവ​ണ്ടി…. ‘ആ​ശ​യം കൊ​ള്ളാം സാ​റേ… പ​ക്ഷേ, കോ​ട​തി​യെ പേ​ടി​യാ​ണ് ’; മ​ദ്യ​ത്തി​ൽ ‘കൂ​ട്ടു കൂ​ടി​ല്ല’


ഇ. ​അ​നീ​ഷ്
കോ​ഴി​ക്കോ​ട്: ബെവ്കോ ഒൗ​ട്ട്‌ലെറ്റുകൾ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ക്സൈ​സ് വ​കു​പ്പും പൊ​തു ഗ​താ​ഗ​ത വ​കു​പ്പും ര​ണ്ടു വ​ഴി​ക്ക്… കെഎ​സ്ആ​ർടി ​സി ഡി​പ്പോ​ക​ളി​ലോ ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന ഭൂ​മി​യി​ലോ ഷോ​പ്പു​ക​ൾ തു​റ​ക്ക​ണ​മെ​ന്നാ​ണ് പൊ​തു ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ആ​ഗ്ര​ഹം.

എ​ന്നാ​ൽ ഇ​ത് പ്രാ​വ​ർ​ത്തി​ക​മ​ല്ലെ​ന്ന നി​ല​പാ​ടാ​ണ് എ​ക്സൈ​സി​നു​ള്ള​ത്. കെ​സ്ആർ​ടിസിയുടെ ഭൂമിയും കെട്ടിടങ്ങളും ദീർഘകാല പാ​ട്ട​ത്തി​ന് ബെ​വ്കോ​യ്ക്ക് ന​ൽ​ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ പൊ​തു ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​നു​ള്ള​ത്. ഇ​തി​ൽ ബെ​വ്കോ​യ്ക്കും എ​തി​ർ​പ്പി​ല്ല.

കോടതി കണ്ണുരുട്ടുമോ?
എ​ന്നാ​ൽ, ജ​ന​ങ്ങ​ൾ ഏ​റെ വ​ന്നു പോ​കു​ന്ന കെഎ​സ്ആ​ർടിസി ഡി​പ്പോ​ക​ളി​ൽ മ​ദ്യ ഷോ​പ്പു​ക​ൾ തു​റ​ന്നാ​ൽ അ​ത് കോ​ട​തിയു ടെ രൂ​ക്ഷ വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കു​മെ​ന്നാ​ണ് എ​ക്സൈ​സ് വ​കു​പ്പ് പ​റ​യു​ന്ന​ത്.

ആ​ത് മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ൻ ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. ഇ​പ്പോ​ഴേ പ​ല​യി​ട​ത്തുനി​ന്നും പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു.

അ​തേ​സ​മ​യം കേ​ര​ള​ത്തി​ൽ ഏ​റ്റ​വും വ​രു​മാ​ന​മു​ള്ള ബെ​വ്കോ​യു​ടെ കൈ ​പി​ടി​ച്ച് ക​ര​ക​യ​റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കെഎ​സ്ആ​ർ​ടി​സി. എ​ന്നാ​ൽ ഇ​തി​ന് നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ എ​ക്സൈ​സ് ത​യാ​റ​ല്ല.

പ​ക്ഷെ പൊ​തു ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ആ​ശ​യ​ത്തോ​ട് ബെ​വ്കോ എം​ഡിക്കു​ൾ​പ്പെ​ടെ പൂ​ർ​ണ യോ​ജി​പ്പാ​ണ് ഉ​ള്ള​ത്.വ​ലി​യ വാ​ട​ക കൊ​ടു​ത്താ​ണ് പ​ല​യി​ട​ത്തും ബെ​വ്കോ ഒൗ​ട്ട് ലെ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

കെഎ​സ്ആ​ർ​ടി​സി​യു​മാ​യി കൈ​കോ​ർ​ക്കു​ന്പോ​ൾ ഇ​തി​ൽ വ​ലി​യ വ്യത്യാ​സം ഉ​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ ക​രു​തു​ന്നു.

Related posts

Leave a Comment