തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് നിര്‍ദേശിച്ച് ഡിജിപിയുടെ സര്‍ക്കുലര്‍. ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഡിജിപി സര്‍ക്കുലര്‍ പുറത്തിറക്കിയത്.
പൊതുജനങ്ങളെ സഭ്യമായി വാക്കുകള്‍ മാത്രമേ വിളിക്കാവുവെന്നും എടാ, എടി, നീ തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്ന രീതി തുടരാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്.
പൊതുജനങ്ങളോട് പോലീസ് പെരുമാറുന്ന രീതി ജില്ലാ സ്പെഷല്‍ ബ്രാഞ്ച് നിരീക്ഷിക്കും. നിര്‍ദേശത്തിന് വിരുദ്ധമായ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട യൂണിറ്റ് മേധാവി ഉടന്‍ നടപടി സ്വീകരിക്കും.
പത്ര-ദൃശ്യ മാധ്യമങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍ എന്നിവ വഴി ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ പരാതികള്‍ ലഭിക്കുകയോ ചെയ്താല്‍ യൂണിറ്റ് മേധാവി ഉടന്‍തന്നെ വിശദമായ അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും സർക്കുലറിലൂടെ ഡിജിപി അറിയിച്ചു.