മയക്കുമരുന്ന് ജിഹാദ് ഉണ്ട്! പഞ്ചാബിൽ പിടിയിലായ പാക്കിസ്ഥാനിയുടെ കുറ്റസമ്മതം കേട്ട് ഞെട്ടി പോലീസ്; വെളിപ്പെടുത്തല്‍ ഇങ്ങനെ…

ച​​​ണ്ഡി​​​ഗ​​​ഡ്: മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ജി​​​ഹാ​​​ദി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ​​​നി​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു ധാ​​​രാ​​​ള​​​മാ​​​യി മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ക​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു പാ​​​ക്കി​​​സ്ഥാ​​​നി ക​​​ള്ള​​​ക്ക​​​ട​​​ത്തു​​​കാ​​​ര​​​ന്‍റെ കു​​​റ്റ​​​സ​​​മ്മ​​​തം ച​​​ർ​​​ച്ച​​​യാ​​​കു​​​ന്നു.

2016 ജൂ​​​ണി​​​ലാ​​​ണ് റം​​​സാ​​​ൻ (32) എ​​​ന്ന പാ​​​ക്കി​​​സ്ഥാ​​​നി​​​യാ​​​യ മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ക​​​ള്ള​​​ക്ക​​​ട​​​ത്തു​​​കാ​​​ര​​​നെ പ​​​ഞ്ചാ​​​ബ് പോ​​​ലീ​​​സും അ​​​തി​​​ർ​​​ത്തി ര​​​ക്ഷാ സേ​​​ന​​​യും ചേ​​​ർ​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ഇ​​​യാ​​​ളെ ചോ​​​ദ്യം ചെ​​​യ്ത​​​പ്പോ​​​ഴാ​​​ണ് ഞെ​​​ട്ടി​​​ക്കു​​​ന്ന വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ റം​​സാ​​ൻ ന​​​ട​​​ത്തി​​​യ​​​ത്.

ദ ​​​ട്രി​​​ബ്യൂ​​​ണ്‍ എ​​​ന്ന ഇം​​​ഗ്ലീ​​​ഷ് പ​​​ത്രം ചി​​​ത്രം സ​​​ഹി​​​തം ഇ​​​തി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.

2016 ജൂ​​​ണ്‍ 13നാ​​​ണ് റം​​​സാ​​​നെ മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​മാ​​​യി ഫ​​​സി​​​ൽ​​​ക ജി​​​ല്ല​​​യി​​​ലെ സോ​​​വാ​​​ന അ​​​തി​​​ർ​​​ത്തി ഒൗ​​​ട്ട്പോ​​​സ്റ്റി​​​ൽ​​​നി​​​ന്നു പി​​​ടി​​​ച്ച​​​ത്.​​

ഇ​​​ന്ത്യ​​​യി​​​ലെ യു​​​വ​​​ത​​​ല​​​മു​​​റ​​​യെ ന​​​ശി​​​പ്പി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് വ​​​ൻ തോ​​​തി​​​ൽ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ഇ​​​വി​​​ടേ​​​ക്ക് ഇ​​​റ​​​ക്കു​​​ന്ന​​​തെ​​​ന്ന് ഇ​​​യാ​​​ൾ ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ൽ പ​​​ഞ്ചാ​​​ബ് പോ​​​ലീ​​​സി​​​നോ​​​ടു വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

ഇ​​​ങ്ങ​​​നെ മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ക​​​ട​​​ത്തു​​​ന്ന റം​​​സാ​​​നെ​​​പ്പോ​​​ലെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് ഒ​​​രു ഓ​​​പ്പ​​​റേ​​​ഷ​​​നു പ്ര​​​തി​​​ഫ​​​ല​​​മാ​​​യി ല​​​ഭി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഫ​​​സി​​​ൽ​​​ക ജി​​​ല്ലാ പോ​​​ലീ​​​സ് എ​​​സ്എ​​​സ്പി ന​​​രേ​​​ന്ദ്ര ഭാ​​​ർ​​​ഗ​​​വ പ​​​റ​​​ഞ്ഞു.

ഇ​​​ങ്ങ​​​നെ ചെ​​​യ്യു​​​ന്ന​​​തു ജി​​​ഹാ​​​ദി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞു പ​​​ഠി​​​പ്പി​​​ച്ച​​​താ​​​ണ് ത​​​ന്നെ ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ക്കി​​​യ​​​തെ​​​ന്നു റം​​​സാ​​​ൻ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നും ന​​​രേ​​​ന്ദ്ര ഭാ​​​ർ​​​ഗ​​​വ പ​​​റ​​​ഞ്ഞു.

പാ​​​ക് ചാ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ഐ​​​എ​​​സ്ഐ അ​​​ട​​​ക്ക​​​മു​​​ള്ള സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​ണ് നാ​​​ർ​​​ക്കോ​​​ട്ടി​​​ക് ജി​​​ഹാ​​​ദ് ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും ക​​​ട​​​ത്തു​​​കാ​​​ർ​​​ക്ക് ആ​​​യു​​​ധ​​​ങ്ങ​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ ഇ​​​വ​​​രാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്നും പോ​​​ലീ​​​സ് വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി ദ ​​​ട്രി​​​ബ്യൂ​​​ണ്‍ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്നു.

കേ​​​ന്ദ്ര ഇ​​​ന്‍റലി​​​ജ​​​ൻ​​​സ് ഏ​​​ജ​​​ൻ​​​സി ഇ​​​തി​​​നെ​​​തി​​​രേ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

Related posts

Leave a Comment