വ്യാ​ജ സീ​ലും താ​ലൂ​ക്ക് ഓ​ഫീ​സ​റു​ടെ വ്യാ​ജ ഒ​പ്പും ശ​രി​യാ​യ​പ്പോ​ൾ പോ​ക്ക​റ്റി​ൽ വീ​ണ​ത് 54 ല​ക്ഷം; കാ​ര്‍​ഷി​ക വി​ക​സ​ന ബാ​ങ്കി​നു വേ​ണ്ടി ഭൂ​മി​യി​ട​പാ​ട്;തട്ടിപ്പ് പൊളിച്ചതിങ്ങനെ…

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന കാ​ര്‍​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്കി​ന്റെ ഭൂ​മി​യി​ട​പാ​ടി​ല്‍ വ്യാ​ജ​രേ​ഖ ച​മ​ച്ച് 54 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ര​ണ്ടു​പേ​രെ​ക്കൂ​ടി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു ജാ​മ്യ​ത്തി​ല്‍ വി​ട്ടു.

കേ​സി​ലെ ര​ണ്ടാം പ്ര​തി ജെ. ​ഫാ​റൂ​ഖ്, മൂ​ന്നാം പ്ര​തി മൈ​ല​പ്ര സ്വ​ദേ​ശി ബി​നു സൈ​മ​ണ്‍ എ​ന്നി​വ​രെ​യാ​ണ് വ​ഞ്ചി​യൂ​ര്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ദി​പി​ന്‍, എ​സ്്‌​ഐ അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ മു​മ്പാ​കെ ഹാ​ജ​രാ​യി അ​റ​സ്റ്റ് വ​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു ല​ക്ഷം രൂ​പ ബോ​ണ്ടാ​യി കെ​ട്ടി​വ​യ്ക്കു​ക​യും ചെ​യ്തു. ഇ​വ​രെ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു. ഫാ​റൂ​ഖും ബി​നു​വും വ​സ്തു ഇ​ട​പാ​ടി​ല്‍ ഇ​ട​നി​ല​ക്കാ​രാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു.

വ്യാജസീൽ
വി​വ​രാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നാ​യ റ​ഷീ​ദ് ആ​ന​പ്പാ​റ​യാ​ണ് വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം ത​ട്ടി​പ്പ് പു​റ​ത്തു കൊ​ണ്ടു വ​ന്ന​ത്. ഒ​ന്നാം പ്ര​തി​യാ​യ വ​സ്തു ഉ​ട​മ ചി​റ്റൂ​ര്‍ ഇ​ള​ങ്ങ​ള്ളൂ​ര്‍ എ.​എം. രാ​ജു​വി​നെ നേ​ര​ത്തേ ത​ന്നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തി​നാ​യി കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് ഓ​ഫീ​സി​ന്‍റെ സീ​ല്‍ വ്യാ​ജ​മാ​യി നി​ര്‍​മി​ച്ചു. ത​ഹ​സി​ല്‍​ദാ​രു​ടെ ക​ള്ള​യൊ​പ്പു​മി​ട്ടു. ക​ള​ക്ട​റേ​റ്റി​ന് സ​മീ​പ​മു​ള്ള 12 സെ​ന്റ് ഭൂ​മി​യാ​ണ് രാ​ജു ബാ​ങ്കി​ന് വി​റ്റ​ത്.

ത​ഹ​സി​ല്‍​ദാ​ര്‍ ന​ല്‍​കി​യ യ​ഥാ​ര്‍​ഥ വി​ല​നി​ര്‍​ണ​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് മ​റ​ച്ചു​വ​ച്ച് ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളെ​യും സ​ഹ​ക​ര​ണ സം​ഘം ര​ജി​സ്ട്രാ​റി​നെ​യും ക​ബ​ളി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി.

വധഭീഷണി!
റ​ഷീ​ദി​ന്‍റെ പ​രാ​തി​യി​ന്മേ​ല്‍ 2015 ല്‍ ​പ​ത്ത​നം​തി​ട്ട പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. സം​സ്ഥാ​ന കാ​ര്‍​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്റാ​യി​രു​ന്ന സൈ​മ​ണ്‍ അ​ല​ക്സ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ 2017 ല്‍ ​വ​ഞ്ചി​യൂ​ര്‍ പോ​ലീ​സും കേ​സെ​ടു​ത്തു.

അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി​യ​തോ​ടെ റ​ഷീ​ദ് ആ​ന​പ്പാ​റ മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ല്‍​കി​യ​തി​ന്റെ അ​ന്വേ​ഷ​ണം ന​ട​ത്തി​യ സം​സ്ഥാ​ന വി​ജി​ല​ന്‍​സും പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​റും ഭൂ​മി ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ട്ടു​ണ്ട്.

ഇ​തി​നി​ടെ റ​ഷീ​ദി​ന് വ​ധ​ഭീ​ഷ​ണി​യു​മു​ണ്ടാ​യി.പ​ത്ത​നം​തി​ട്ട സ്റ്റേ​ഷ​നി​ല്‍ ഇ​തി​നു പ്ര​ത്യേ​ക കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്.

Related posts

Leave a Comment