പേ​​ടി​​ക്കേ​​ണ്ട, അ​​മ്മ​​ച്ചി​​യെ ഞാ​​ന്‍ ഒ​​ന്നും ചെ​​യ്യി​​ല്ല. ഞാ​​നി​​പ്പോ​​ഴും അ​​മ്മ​​ച്ചി​​യു​​ടെ ജോ​​ണാ…! ‘ജോ​ണ്‍ ഹോ​നാ​യി’യിലൂടെ ഇഷ്ടം നേടിയ വില്ലൻ

കൊ​​ച്ചി: “പേ​​ടി​​ക്കേ​​ണ്ട, അ​​മ്മ​​ച്ചി​​യെ ഞാ​​ന്‍ ഒ​​ന്നും ചെ​​യ്യി​​ല്ല. ഞാ​​നി​​പ്പോ​​ഴും അ​​മ്മ​​ച്ചി​​യു​​ടെ ജോ​​ണാ, ആ ​​പ​​ഴ​​യ ജോ​​ണ്‍…’’

മു​​പ്പ​​തു വ​​ര്‍​ഷം മു​​മ്പ് സി​​ദ്ദി​​ഖ്-​​ലാ​​ല്‍ കൂ​​ട്ടു​​കെ​​ട്ടി​​ല്‍ പു​​റ​​ത്തി​​റ​​ങ്ങി​​യ ഇ​​ന്‍ ഹ​​രി​​ഹ​​ര്‍​ന​​ഗ​​ര്‍ സി​​നി​​മ​​യി​​ല്‍ റി​​സ​​ബാ​​വ, ക​​വി​​യൂ​​ര്‍ പൊ​​ന്ന​​മ്മ​​യോ​​ട് ചി​​രി ചാ​​ലി​​ച്ച് പ​​തി​​ഞ്ഞ സ്വ​​ര​​ത്തി​​ല്‍ പ​​റ​​യു​​ന്ന ഈ ​​വാ​​ക്കു​​ക​​ള്‍ മ​​ല​​യാ​​ളി ​പ്രേ​ക്ഷ​ക​ർ മ​റ​ന്നി​ട്ടി​ല്ല.

അ​​ന്നു​​വ​​രെ​​യു​​ണ്ടാ​​യി​​രു​​ന്ന വി​​ല്ല​​ന്‍ സ​​ങ്ക​​ല്‍​പ​​ങ്ങ​​ള്‍ മാ​​റ്റി​​യെ​​ഴു​​തു​​ക​​യാ​​യി​​രു​​ന്നു ചി​​രി​​ച്ചു​​കൊ​​ണ്ടു കൊ​​ല്ലു​​ന്ന പു​​തി​​യ ശൈ​​ലി​​യി​​ലൂ​​ടെ ജോ​​ണ്‍ ഹോ​​നാ​​യി എ​​ന്ന ക്ലാ​​സി​​ക് വി​​ല്ല​​ന്‍.

നാ​​യ​​ക​​നെക്കാ​​ള്‍ മി​​ന്നി​​യ ആ ​​വേ​​റി​​ട്ട വി​​ല്ല​​ന്‍ രൂ​​പ​​വും ഭാ​​വ​​വും റി​​സ​​ബാ​​വ​യ്ക്കു​ മ​ല​യാ​ള സി​നി​മ​യി​ൽ പ്ര​ത്യേ​ക​മാ​യ ഒ​രു ഇ​ടം നേ​ടി​ക്കൊ​ടു​ത്തു.

നാ​​യ​​ക​​നാ​​യും സ്വ​ഭാ​വ​ന​ട​നാ​യും ഡ​​ബ്ബിം​​ഗ് ആ​​ര്‍​ട്ടി​​സ്റ്റാ​​യു​​മൊ​​ക്കെ വെ​​ള്ളി​​ത്തി​​ര​​യി​​ല്‍ മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ റി​​സ​​ബാ​​വ​ നി​റ​ഞ്ഞു​നി​ന്നെ​ങ്കി​ലും ജോ​​ണ്‍ ഹോ​​നാ​​യി ​പോ​​ലോ​​രു ക​​ഥാ​​പാ​​ത്രം പി​​ന്നീ​​ട് അ​​ദ്ദേ​​ഹ​​ത്തി​​ന് കി​​ട്ടി​​യി​​ല്ലെ​​ന്നു വേ​​ണം പ​​റ​​യാ​​ന്‍.

നാ​ട​ക​രം​ഗ​ത്ത് തി​ള​ങ്ങി നി​ൽ​ക്കു​ന്പോ​ഴാ​യി​രു​ന്നു സി​നി​മ​യി​ലെ​ത്തി​യ​ത്. 150 ഓ​​ളം സി​​നി​​മ​​ക​​ളി​​ലും ഇ​​രു​​പ​​തോ​​ളം സീ​​രി​​യ​​ലു​​ക​​ളി​​ലും വേ​ഷ​മി​ട്ടു.

ആ​​ന​​വാ​​ല്‍ മോ​​തി​​രം, ഇ​​രി​​ക്കൂ എം​ഡി അ​​ക​​ത്തു​​ണ്ട്, ജോ​​ര്‍​ജു​​കു​​ട്ടി C/o ജോ​​ര്‍​ജു​​കു​​ട്ടി, ച​​മ്പ​​ക്കു​​ളം ത​​ച്ച​​ന്‍, ഏ​​ഴ​​ര​​പ്പൊ​​ന്നാ​​ന, എ​​ന്‍റെ പൊ​​ന്നു ത​​മ്പു​​രാ​​ന്‍,

മാ​​ന്ത്രി​​കച്ചെ​​പ്പ്, ഫ​​സ്റ്റ് ബെ​​ല്‍, ബ​​ന്ധു​​ക്ക​​ള്‍ ശ​​ത്രു​​ക്ക​​ള്‍, കാ​​ബൂ​​ളി​​വാ​​ല, ആ​​യി​​ര​​പ്പ​​റ, വ​​ധു ഡോ​​ക്ട​​റാ​​ണ്, മ​​ല​​പ്പു​​റം ഹാ​​ജി മ​​ഹാ​​നാ​​യ ജോ​​ജി, മം​​ഗ​​ലം​​വീ​​ട്ടി​​ല്‍ മാ​​ന​​സേ​​ശ്വ​​രി​​സു​​പ്ത,

അ​​നി​​യ​​ന്‍​ബാ​​വ ചേ​​ട്ട​​ന്‍​ബാ​​വ, നി​​റം, എ​​ഴു​​പു​​ന്ന ത​​ര​​ക​​ന്‍, ക്രൈം ​​ഫ​​യ​​ല്‍, ലൈ​​ഫ് ഈ​​സ് ബ്യൂ​​ട്ടി​​ഫു​​ള്‍, ക​​വ​​ര്‍ സ്റ്റോ​​റി, ന​​സ്രാ​​ണി, പ​​ര​​ദേ​​ശി,

പോ​​ക്കി​​രി​​രാ​​ജ, ഈ ​​അ​​ടു​​ത്ത കാ​​ല​​ത്ത്, സ​​ഖ​​റി​​യാ​​യു​​ടെ ഗ​​ര്‍​ഭി​​ണി​​ക​​ള്‍, കോ​​ഹി​​ന്നൂ​​ര്‍, ശു​​ഭ​​രാ​​ത്രി തു​​ട​​ങ്ങി​​യ​വ​യാ​ണു പ്ര​ധാ​ന സി​​നി​​മ​​ക​​ൾ.

അ​​വ​​സാ​​ന​​കാ​​ല​​ങ്ങ​​ളി​​ല്‍ രോ​​ഗ​​ങ്ങ​​ളും ശാ​​രീ​​രി​​ക അ​​സ്വ​​സ്ഥ​​ത​​ക​​ളും അ​​ദ്ദേ​​ഹ​​ത്തെ അ​​ഭി​​ന​​യ​​ജീ​​വി​​ത​​ത്തി​​ല്‍നി​​ന്ന് അ​​ക​​റ്റി​​നി​​ര്‍​ത്തി. 1966 സെ​​പ്റ്റം​​ബ​​ര്‍ 24നാ​ണു ​ജ​​ന​നം. തോ​​പ്പും​​പ​​ടി സെ​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ന്‍സി​ലാ​യി​രു​ന്നു സ്കൂ​ൾ വി​​ദ്യാ​​ഭ്യാ​​സം.

ഷാ​​ജി​​മോ​​ന്‍ ജോ​​സ​​ഫ്

Related posts

Leave a Comment