വിമര്‍ശനങ്ങള്‍ നിരന്തരം കേള്‍ക്കുന്നത് എളുപ്പമല്ലെന്ന് എനിക്കറിയാം, എന്നാല്‍ നിനക്കത് (മഞ്ജു വാര്യർ) കേള്‍ക്കാന്‍ സാധിക്കുന്നു. അതെല്ലാം ഉള്‍ക്കൊണ്ട് നിന്റെ ജോലിയില്‍ മുന്നേറുന്നു.
ഇത് ഒരു വ്യക്തിയെന്ന നിലയില്‍ നീ എത്രത്തോളം സുരക്ഷിതയാണെന്നും ഒരു നടിയെന്ന നിലയില്‍ എത്രത്തോളം മികവുള്ളവളാണെന്നും, പ്രതിജ്ഞാബദ്ധയാണെന്നും കാണിക്കുന്നു.
നിങ്ങളുടെ ഏറ്റവും മികച്ചത് വരാനിരിക്കുന്നതായി ഞാന്‍ വിശ്വസിക്കുന്നു. അത് വളരെ പെട്ടെന്നുതന്നെ എത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
നിന്റെ ജന്മദിനത്തില് എനിക്ക് പറയാനുള്ളത് ഇതാണ്.നീ എന്റെ ഗാഥ ജാം മാത്രമല്ല, നിധിയാണ്. ജന്മദിനാശംസകള്… ഗീതുമോഹൻദാസ്