സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുന്നതു സംബന്ധിച്ച് ആലോചിക്കുന്നതിനായുള്ള അവലോകന യോഗം നാളത്തേക്കു മാറ്റി. ഇന്നു വൈകുന്നേരം ചേരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അടക്കമുള്ള ഇളവുകളുടെ കാര്യത്തിൽ നാളെ തീരുമാനമെടുത്തേക്കും.
ഹോട്ടലുകളുടെ കാര്യത്തിൽ…
കോവിഡ് വ്യാപനം കുറയുകയും വാക്സിനേഷൻ വളരെ വേഗം മുന്നോട്ടു പോകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ നൽകുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്.
ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കുന്നതിനൊപ്പം ബാറുകൾ തുറക്കുന്ന കാര്യത്തിലും ഇളവ് നൽകുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നതായാണ് അറിയുന്നത്. ടേബിളുകള്‍ തമ്മിലുള്ള അകലം കൂട്ടിയാകും അനുമതി.
മ്യൂസിയങ്ങളും മൃഗശാലകളും തുറക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ തീരുമാനമെടുക്കും. തിരുവനന്തപുരത്ത് പ്രഭാത- സായാഹ്ന നടത്തത്തിനും അനുമതിയുണ്ടാകും.
പ്ലസ് വണ്‍ പരീക്ഷയിലെ ബുധനാഴ്ചത്തെ സുപ്രം കോടതി നിലപാട് അനുസരിച്ചാകും സ്കൂള്‍ തുറക്കലില്‍ അന്തിമ തീരുമാനം. തിയേറ്ററുകള്‍ തുറക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരും.