ലൈവ് ചാനല്‍ പരിപാടിക്കിടെ അഭ്യാസിയുടെ കഴുത്തില്‍ അമ്പ് തറച്ചു. അതും തീകൊണ്ടുള്ള അമ്പ്. അമേരിക്കന്‍ ചാനലായ എന്‍ബിസിയിലെ റിയാലിറ്റി ഷോ പരിപാടിക്കിടെയാണ് സംഭവം. അമേരിക്കാസ് ഗോട്ട് ടാലന്റ്’ എന്ന പരിപാടിയിയിലാണ് ആരാധകരെ ഞെട്ടിച്ച സംഭവം. വാള് വിഴുങ്ങുന്നതില്‍ വിദഗ്ധനായ റയാന് സ്റ്റോക്കിന്റെ കഴുത്തിലാണ് തീയ്യമ്പ് തറച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്റ്റോക്ക്സ് സുഖംപ്രാപിച്ചു വരുന്നു.
പരിപാടിക്കിടെ വായില്‍ കടിച്ചുപിടിച്ച റൗണ്ട്മാര്ക്കിലേക്ക് അമ്പെയ്ത സ്റ്റോക്കിന്റെ വധുവിന് പിഴയ്ക്കുകയായിരുന്നു. ഞെട്ടലോടെയാണ് പരിപാടിയുടെ അവതാരകരും ടിവി പ്രേക്ഷകരും ആ രംഗം കണ്ടത്. ആദ്യമൊന്ന് അമ്പരന്നെങ്കിലും തനിക്ക് ഒന്നും പറ്റിയിട്ടില്ലെന്നായിരുന്നു സ്റ്റോക്കിന്റെ ആദ്യപ്രതികരണം. ചികിത്സ തേടണമെന്ന് ഷോയിലെ വിധികര്‍ത്താക്കള്‍ ആവശ്യപ്പെട്ടെങ്കിലും സ്റ്റോക്ക് ചെവികൊണ്ടില്ല. അപകടകരമായ ഇത്തരം പരിപാടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനെതിരേ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.