എ​​​ത്ര ത​​​വ​​​ണ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​? വെ​റു​തേ കി​ട​ന്ന​തു മാ​സ​ങ്ങ​ളോ​ളം, സ​ർ​ക്കാ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത ഹെ​ലി​കോ​പ്റ്റ​റി​നു ചെ​ല​വാ​ക്കി​യ​ രൂപ കേട്ട് ഞെട്ടരുത്…

തൃ​​​ശൂ​​​ർ: സ​​​ർ​​​ക്കാ​​​ർ വാ​​​ട​​​ക​​​യ്ക്കെ​​​ടു​​​ത്ത ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ന് ഇ​​​തു​​​വ​​​രെ ചെ​​​ല​​​വാ​​​ക്കി​​​യ​​​തു കോ​​​ടി​​​ക​​​ൾ. ജി​​​എ​​​സ്ടി ഉ​​​ൾ​​​പ്പെ​​​ടെ 22,21,51,000 രൂ​​​പ​​​യാ​​​ണു സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ​​​ത്.

ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ന്‍റെ മാ​​​സ​​​വാ​​​ട​​​ക​​​യും ജീ​​​വ​​​ന​​​ക്കാ​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നും മാ​​​ത്രം 21,64,79,000 രൂ​​​പ ന​​​ൽ​​​കി.

പാ​​​ർ​​​ക്കിം​​​ഗ് ഫീ​​​സ് 56,72,000 രൂ​​​പ! ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ന്‍റെ ക​​​രാ​​​ർ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ മേ​​​യ് 13ന് ​​​അ​​​വ​​​സാ​​​നി​​​ച്ചു.

അ​​​ഡ്വ. ഷാ​​​ജി കോ​​​ട​​​ങ്ക​​​ണ്ട​​​ത്ത് ന​​​ൽ​​​കി​​​യ വി​​​വ​​​ര​​​വാ​​​കാ​​​ശ അ​​​പേ​​​ക്ഷ​​​യ്ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യി​​​ലാ​​​ണ് ഈ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ.

ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ വാ​​​ട​​​ക​​​യ്ക്കെ​​​ടു​​​ത്ത​​​തി​​​നു​​​ശേ​​​ഷം എ​​​ത്ര ത​​​വ​​​ണ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന്, പൂ​​​ർ​​​ണ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭ്യ​​​മ​​​ല്ല എ​​​ന്നാ​​​ണു മ​​​റു​​​പ​​​ടി.

മാ​​​വോ​​​യി​​​സ്റ്റ് ഓ​​​പ്പ​​​റേ​​​ഷ​​​ന് എ​​​പ്പോ​​​ഴെ​​​ങ്കി​​​ലും ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ടോ എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​നും, വി​​​വ​​​ര​​​ങ്ങ​​​ൾ ത​​​ങ്ങ​​​ളു​​​ടെ പ​​​ക്ക​​​ലി​​​ല്ലെ​​​ന്നാ​​ണു പോ​​​ലീ​​​സ് അ​​​ധി​​​കൃ​​​ത​​​രു​​​ടെ മ​​​റു​​​പ​​​ടി.

സം​​​സ്ഥാ​​​ന​​​ത്തു മാ​​​വോ​​​യി​​​സ്റ്റ് ഓ​​​പ്പ​​​റേ​​​ഷ​​​നു ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു മു​​​ൻ ഡി​​​ജി​​​പി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ വാ​​​ട​​​ക​​​യ്ക്കെ​​​ടു​​​ത്ത​​​ത്.

എ​​​ന്നാ​​​ൽ നാ​​​ളി​​​തു​​​വ​​​രെ മാ​​​വോ​​​യി​​​സ്റ്റ് സം​​​ഭ​​​വ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കേ​​​ണ്ടി വ​​​ന്നി​​​ട്ടി​​​ല്ല.

ദു​​​ര​​​ന്ത​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും മ​​​റ്റാ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു പോ​​​കു​​​ന്ന​​​തി​​​നും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു.

ഇ​​​തി​​​നി​​​ടെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തു വി​​​വാ​​​ദ​​​മാ​​​കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

Related posts

Leave a Comment