തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി കടത്തുകേസിൽ പ്രതിയാകുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്നുവെന്ന് എക്സൈസ് കമ്മീഷണർ സർക്കാരിന് നൽകിയ റിപ്പോർട്ട് പറയുന്നു.
യുവാക്കളിലെ ലഹരി ഉപയോഗം തടയാൻ നിയമ ഭേദഗതി ഉൾപ്പെടെ എക്സൈസ് കമ്മീഷണർ ആനന്ദ കൃഷ്ണന്റെ റിപ്പോർട്ട് ശിപാർശ ചെയ്യുന്നുണ്ട്.
കഴിഞ്ഞ വർഷം എക്സൈസ് അറസ്റ്റ് ചെയ്ത 3,791 പേരിൽ 514 പേരും 21 വയസ്സിൽ താഴെയുള്ളവരാണ്. ഈ വർഷം ഇതേ വരെ 518 യുവാക്കള്‍ അറസ്റ്റിലായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ലഹരിമാഫിയ യുവാക്കളെയും വിദ്യാർത്ഥികളെയും വലയിലാക്കാൻ പല പ്രലോഭനങ്ങളും നൽകുന്നുണ്ട്. ഈ വർഷം രജിസ്റ്റർ 2232 കേസുകളിൽ 518 പ്രതികൾ 21 വയസ്സിന് താഴെയുള്ളവരാണ്.
എക്സൈസ് ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം ലഹരികടത്തുകാരുടെ ഫോണ്‍ വിശദാംശങ്ങള്‍ പൊലീസാണ് കൈമാറുന്നത്. ഇതിന് പകരമായി എക്സൈസ് ഇൻസ്പെക്ടർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്ക് അനുമതി നൽകണം.
സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള പുകയില ഉൽപ്പനങ്ങള്‍ വിൽക്കുന്നത് പിടിച്ചാൽ വലിയ തുക പിഴയാക്കുകയും കുറ്റകൃത്യത്തിലുള്ള വാഹനം പിടിച്ചെടുക്കാനായി അബ്കാരി നിയമത്തിൽ മാറ്റം വരുത്തണമെന്നും സർക്കാരിന് നൽകിയ റിപ്പോർട്ടിൽ ശിപാർശചെയ്യുന്നു