ഞാന്‍ ചെയ്ത രംഗങ്ങളുടെ പേരിലും ധരിക്കുന്ന വസ്ത്രങ്ങളുടെ പേരിലുമൊക്കെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.
ഓണ്‍സ്ക്രീനില്‍ ബിക്കിനി ധരിക്കുന്നതും ചുംബന രംഗങ്ങളും വിമര്‍ശിക്കപ്പെട്ടു. ധാര്മികതയില്ലാത്തവളാണ് ഞാനെന്നും പറച്ചിലുണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ സമൂഹത്തിനുള്ള വളര്‍ച്ചയില്‍ ഞാന്‍ സന്തുഷ്ടയാണ്. ആളുകള്‍ കൂടുതല്‍ സഹിഷ്ണുതയുള്ളവരാവുകയും ചെയ്തു.
എന്നെ നിരന്തരം വേട്ടയാടിയ ചില മാധ്യമങ്ങള്‍ എന്നെ വിടാതെ പിന്തുടര്ന്നിരുന്നു. അവയില്‍ തന്നെ സ്ത്രീകളായിരുന്നു വേട്ടയാടിയിരുന്നത്.
പുരുഷന്മാര്ക്ക് പ്രശ്നമുണ്ടായിരുന്നില്ല. അവര്‍ എല്ലായ്പ്പോഴും അഭിനന്ദിച്ചിട്ടേയുള്ളു. എന്തുകൊണ്ടാണ് ഈ സ്ത്രീകളെല്ലാം എനിക്കെതിരാകുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല.
അതു മടുത്താണ് കുറച്ചുനാളത്തേക്ക് രാജ്യം വിടാന്‍ തീരുമാനിച്ചത്.
-മല്ലിക ഷെറാവത്ത്