തിരുവനന്തപുരം: സോളാർ ലൈംഗിക പീഡനക്കേസിൽ കോൺഗ്രസ് നേതാവായ കെ.സി. വേണുഗോപാലിനെതിരായ ഡിജിറ്റൽ തെളിവുകൾ കൈമാറി പരാതിക്കാരി. 2012 മേയിൽ മന്ത്രിമന്ദിരമായ റോസ് ഹൗസിലെ ദൃശ്യങ്ങളാണ് പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയത്.
കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന മൊഴിയെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് പരാതിക്കാരി സിബിഐയ്ക്ക് ഡിജിറ്റൽ തെളിവുകൾ നൽകിയിരിക്കുന്നത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ രേഖകളും കൈമാറിയിട്ടുണ്ട്.
കെ.സി. വേണുഗോപാലിന് പുറമെ എ.പി. അബ്ദുല്ലക്കുട്ടിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.പിമാരായ അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.പി. അനിൽകുമാർ എംഎൽഎ എന്നിവരെ പ്രതി ചേർത്താണ് കേസ്. സംസ്ഥാന സർക്കാറിന്റെ ആവശ്യ പ്രകാരമാണ് സിബിഐ കേസിന്റെ അന്വേഷണം ഏറ്റെടുത്തത്.
തന്റെ പക്കൽ ഡിജിറ്റൽ തെളിവുകളുണ്ടെന്ന് പരാതിക്കാരി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞുകൊണ്ട് തെളിവുകൾ കൈമാറാൻ തയാറായിരുന്നില്ല.