സ്വന്തം ലേഖകൻ
തൃശൂർ : സുരേഷ്ഗോപി എംപിയുടെ സെല്യൂട്ട് വിവാദം സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് പ്രാഥമിക റിപ്പോർട്ട് നൽകി. സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചും ജില്ല സ്പെഷ്യൽ ബ്രാഞ്ചും രണ്ട് റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്.
പോലീസുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിവാദങ്ങൾ, പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് അടിയന്തിരമായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകണമെന്നുള്ളതിനാലാണ് സെല്യൂട്ട് വിവാദം സംബന്ധിച്ച് റിപ്പോർട്ട് നൽകിയത്.
സെല്യൂട്ട് നൽകാത്തതിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന റിപ്പോർട്ടാണ് സമർപിച്ചതെന്ന് സൂചനയുണ്ട്. പോലീസ് സ്റ്റാൻഡിംഗ് ഓർഡർ പ്രകാരം എംപിക്ക് സെല്യൂട്ട് നൽകണമെന്നില്ലതിന്റെ അടിസ്ഥാനത്തിലാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടെന്നറിയുന്നു. സെല്യൂട്ട് വിവാദം സംബന്ധിച്ച് കെ.എസ്.യു ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
ഇക്കാര്യം പരിശോധിക്കാൻ ഡിജിപി നിർദ്ദേശം ഇതുവരെ നൽകിയിട്ടില്ല. പരാതി പരിഗണിക്കുകയാണെങ്കിൽ ഒല്ലൂർ എസഐയോട് സംഭവത്തെക്കുറിച്ച് ചോദിച്ചറിഞ്ഞേക്കും.