സി​പി​എ​മ്മി​ലേ​ക്ക് പു​തു​താ​യി ക​ട​ന്നു​വ​രു​ന്ന​വ​രു​ടെ ആ​ത്യ​ന്തി​ക​മാ​യ ല​ക്ഷ്യം അ​തു​ത​ന്നെ; തി​രി​ച്ച​റി​ഞ്ഞി​ല്ലെ​ങ്കി​ല്‍ പാ​ര്‍​ട്ടി​ക്കു വ​ലി​യ ക്ഷീ​ണം ചെ​യ്യും; പു​തു​മു​ഖ​ങ്ങ​ളു​ടെ ക​ട​ന്നു​വ​ര​വി​ല്‍ കീ​ഴ്ഘ​ട​ക​ങ്ങ​ള്‍​ക്ക് അ​തൃ​പ്തി

സ്വ​ന്തം ലേ​ഖ​ക​ന്‍
കൊ​ച്ചി: മ​റ്റു പാ​ര്‍​ട്ടി​ക​ള്‍ വി​ട്ടു​വ​രു​ന്ന​വ​രെ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​ന്ന സി​പി​എം നേ​തൃ​ത്വ​ത്തി​നെ​തി​രേ കീ​ഴ്ഘ​ട​ക​ങ്ങ​ള്‍​ക്ക് ക​ടു​ത്ത അ​തൃ​പ്തി.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സ് വി​ട്ടു​വ​ന്ന പി.​എ​സ്. പ്ര​ശാ​ന്ത്, കെ.​പി. അ​നി​ല്‍​കു​മാ​ര്‍, ജി. ​ര​തി​കു​മാ​ര്‍ എ​ന്നി​വ​രെ യാ​തൊ​രു മാ​ന​ദ​ണ്ഡ​വും നോ​ക്കാ​തെ പാ​ര്‍​ട്ടി​യി​ല്‍ എ​ടു​ത്ത​തി​ലാ​ണു പ്ര​തി​ഷേ​ധം പു​ക​യു​ന്ന​ത്.

ചി​ല സ്ഥാ​ന​മാ​ന​ങ്ങ​ളു​ടെ പേ​രി​ല്‍ ഇ​ട​ഞ്ഞ് പു​റ​ത്തു​വ​രു​ന്ന, എ​ന്നാ​ല്‍ സി​പി​എ​മ്മു​മാ​യി ആ​ശ​യ​പ​ര​മാ​യി യാ​തൊ​രു യോ​ജി​പ്പു​മി​ല്ലാ​ത്ത ഇ​ത്ത​ര​ക്കാ​രെ പാ​ര്‍​ട്ടി​യി​ല്‍ എ​ടു​ക്കു​മ്പോ​ള്‍ വ​ര്‍​ഷ​ങ്ങ​ളാ​യി പാ​ര്‍​ട്ടി​ക്കു​വേ​ണ്ടി ചോ​ര​യും വി​യ​ര്‍​പ്പു​മൊ​ഴു​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ക​രു​ടെ മ​നോ​വീ​ര്യ​വും ആ​ത്മ​വി​ശ്വാ​സ​വും ത​ക​ര്‍​ക്കു​മെ​ന്നു കീ​ഴ്ഘ​ട​ക​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പു​തു​താ​യി ക​ട​ന്നു​വ​രു​ന്ന​വ​ര്‍, സ്ഥാ​ന​മാ​ന​ങ്ങ​ള്‍ വേ​ണ്ടെ​ന്ന് ഇ​പ്പോ​ള്‍ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ആ​ത്യ​ന്തി​ക​മാ​യി അ​വ​രു​ടെ ല​ക്ഷ്യം അ​തു​ത​ന്നെ​യാ​ണെ​ന്നു നേ​തൃ​ത്വം തി​രി​ച്ച​റി​ഞ്ഞി​ല്ലെ​ങ്കി​ല്‍ മു​ന്നോ​ട്ട് പാ​ര്‍​ട്ടി​ക്കു വ​ലി​യ ക്ഷീ​ണം ചെ​യ്യു​മെ​ന്നും താ​ഴെ​ത്ത​ട്ടി​ല്‍ സം​സാ​ര​മു​ണ്ട്.

അ​ണി​ക​ളു​ടെ ഈ ​വി​കാ​രം തി​രി​ച്ച​റി​ഞ്ഞു​ത​ന്നെ​യാ​ക​ണം, ഒ​രു കാ​ര​ണ​വ​ശാ​ലും പു​തു​മു​ഖ​ങ്ങ​ള്‍ വ​രു​ന്ന​തി​ന്‍റെ പേ​രി​ല്‍ പാ​ര്‍​ട്ടി​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു സ്ഥാ​ന​മാ​ന​ങ്ങ​ള്‍ ന​ഷ്ട​മാ​കി​ല്ലെ​ന്ന് അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള സ​ര്‍​ക്കു​ല​ര്‍ ഇ​പ്പോ​ള്‍ ന​ട​ന്നു​വ​രു​ന്ന ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ വാ​യി​ക്കാ​നാ​യി സം​സ്ഥാ​ന​നേ​തൃ​ത്വം ഇ​റ​ക്കി​യി​ട്ടു​ണ്ട്.

പു​തു​മു​ഖ​ങ്ങ​ളു​ടെ ക​ട​ന്നു​വ​ര​വ് കീ​ഴ്ഘ​ട​ക​ങ്ങ​ളി​ല്‍ അ​സ്വ​സ്ഥ​ത ഉ​ണ്ടാ​ക്കാ​തെ നോ​ക്ക​ണ​മെ​ന്ന് പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശ​വു​മു​ണ്ട്. പാ​ര്‍​ട്ടി​യു​ടെ അ​ടി​ത്ത​റ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കൂ​ടു​ത​ല്‍ പേ​രെ പാ​ര്‍​ട്ടി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തെ​ന്നും സ​ര്‍​ക്കു​ല​റി​ല്‍ ന്യാ​യീ​ക​രി​ക്കു​ന്നു.

സി​പി​എ​മ്മി​ല്‍ മാ​ത്ര​മ​ല്ല, പു​തു​മു​ഖ​ങ്ങ​ളു​ടെ ക​ട​ന്നു​വ​ര​വ് മ​റ്റു ഘ​ട​ക​ക​ക്ഷി​ക​ളേ​യും അ​സ്വ​സ്ഥ​രാ​ക്കു​ന്നു​ണ്ട്. ബോ​ര്‍​ഡ്, കോ​ര്‍​പ​റേ​ഷ​ന്‍ പു​ന​സം​ഘ​ട​ന​യി​ലും മ​റ്റും ത​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​ത​പ്പെ​ട്ട സ്ഥാ​ന​ങ്ങ​ളി​ല്‍ കു​റ​വു​ണ്ടാ​കു​മോ​യെ​ന്ന ആ​ശ​ങ്ക ഘ​ട​ക​ക​ക്ഷി​ക​ള്‍​ക്കി​ല്ലാ​തി​ല്ല.

ഇ​പ്പോ​ള്‍​ത​ന്നെ, അ​ടു​ത്ത​കാ​ല​ത്ത് മു​ന്ന​ണി​യി​ലേ​ക്ക് ക​ട​ന്നു​വ​ന്ന പു​തി​യ ഘ​ട​ക​ക​ക്ഷി​ക​ളാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നും എ​ല്‍​ജെ​ഡി​ക്കും മ​റ്റും പു​ന​സം​ഘ​ട​ന​യി​ല്‍ അ​ര്‍​ഹ​മാ​യ പ്രാ​തി​നി​ധ്യം ന​ല്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്.

സി​പി​എം ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​റ്റു ക​ക്ഷി​ക​ള്‍ ചി​ല സ്ഥാ​ന​ങ്ങ​ള്‍ വി​ട്ടു​കൊ​ടു​ത്താ​ല്‍ മാ​ത്ര​മേ, പു​തു​താ​യി വ​ന്ന പാ​ര്‍​ട്ടി​ക​ള്‍​ക്ക് പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കാ​നാ​വൂ. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ പു​തു​മു​ഖ​ങ്ങ​ള്‍ മു​ന്ന​ണി​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന​ത് ദോ​ഷ​ക​ര​മാ​കു​മെ​ന്നാ​ണ് ഘ​ട​ക​ക​ക്ഷി​ക​ള്‍ വി​ല​യി​രു​ത്തു​ന്നു.

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ഉ​ള്‍​പ്പെ​ടെ​യു​ള്ള ചി​ല ഘ​ട​ക​ക​ക്ഷി​ക​ളു​ടെ എ​ല്‍​ഡി​എ​ഫി​ലേ​ക്കു​ള്ള വ​ര​വ് സി​പി​എം, സി​പി​ഐ ക​ക്ഷി​ക​ളി​ലെ ഒ​രു വി​ഭാ​ഗം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഇ​പ്പോ​ഴും ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ചി​ല സീ​റ്റു​ക​ളി​ലെ​ങ്കി​ലും അ​ത് പ്ര​തി​ഫ​ലി​ച്ച​തു​മാ​ണ്.

Related posts

Leave a Comment