ത​ല​മു​റ​മാ​റ്റം എ​ല്ലാ മേ​ഖ​ല​യി​ലും അ​നി​വാ​ര്യം ; സ​ലിം കു​മാ​ര്‍ എ​ന്ന ന​ട​ന്‍ എം​എ​ല്‍​എ ആ​കേ​ണ്ട ആ​വ​ശ്യം ത​ത്കാ​ലം കേ​ര​ള​ത്തി​നി​ല്ലെ​ന്ന് സ​ലീം കു​മാ​ർ

 

എ​ന്നും തു​റ​ന്നു പ​റ​ഞ്ഞി​ട്ടു​ള്ള രാ​ഷ്‌ട്രീയ നി​ല​പാ​ടി​നൊ​പ്പം ത​ന്നെ​യാ​ണ് താ​ൻ. ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​യും ഉ​മ്മ​ന്‍​ചാ​ണ്ടി​യെ​യും മാ​റ്റു​ന്ന​ത് കോ​ണ്‍​ഗ്ര​സി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​ര​മ​ല്ലെന്ന് സലീം കുമാർ

മ​മ്മൂ​ട്ടി​യെ​യും മോ​ഹ​ന്‍​ലാ​ലി​നെ​യും പോ​ലു​ള്ള ലെ​ജ​ന്‍​ഡു​ക​ള്‍ നി​ല​നി​ല്‍​ക്കും. എ​ന്നാ​ല്‍ ത​ല​മു​റ​മാ​റ്റം എ​ല്ലാ മേ​ഖ​ല​യി​ലും അ​നി​വാ​ര്യ​മാ​ണ്.

ഈ ​വ​ര്‍​ഷം എ​നി​ക്ക് വേ​ണ​മെ​ങ്കി​ല്‍ മ​ത്സ​രി​ക്കാ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ സ​ജീ​വ രാ​ഷ്‌ട്രീയ​ത്തി​ല്‍ താ​ത്പ​ര്യ​മി​ല്ല.സ​ലിം കു​മാ​ര്‍ എ​ന്ന ന​ട​ന്‍ എം​എ​ല്‍​എ ആ​കേ​ണ്ട ആ​വ​ശ്യം ത​ത്കാ​ലം കേ​ര​ള​ത്തി​നി​ല്ല. എം​എ​ല്‍​എ​യെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ഇ​പ്പോ​ള്‍ താ​ന്‍ അ​റി​യ​പ്പെ​ടു​ന്നു​ണ്ട്.

ജ​ന്മംകൊ​ണ്ടുത​ന്നെ ഒ​രു കോ​ണ്‍​ഗ്ര​സു​കാ​ര​നാ​ണ്. സ്വ​ന്തം നാ​ടാ​യ ചി​റ്റാ​റ്റു​ക​ര​യി​ലും മാ​ല്യ​ങ്ക​ര കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്ന കാ​ല​ത്തും രാ​ഷ്‌ട്രീയ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു.

കാ​ശൊ​ന്നും കി​ട്ടി​ല്ലെ​ങ്കി​ലും തെര​ഞ്ഞെ​ടു​പ്പു ഘ​ട്ട​ങ്ങ​ളി​ല്‍ അ​നൗ​ണ്‍​സ്‌​മെ​ന്‍റ് ഹ​ര​മാ​യി​രു​ന്നു. മ​ഹാ​രാ​ജാ​സി​ല്‍ എ​ത്തി​യ​തോ​ടെ പ​തി​യെ രാ​ഷ്‌ട്രീയ​ത്തി​ല്‍ നി​ന്നു പി​ന്‍​വാ​ങ്ങിയെന്ന് -സ​ലിം​കു​മാ​ർ

Related posts

Leave a Comment