കരുവാരക്കുണ്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തി ! രക്ഷിതാവും വരനുമുള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസ്;സംഭവം ഇങ്ങനെ…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയവര്‍ക്കെതിരേ കേസെടുത്തു. മലപ്പുറം കരുവാരക്കുണ്ടിലാണ് സംഭവം.

പ്ലസ്ടു വിദ്യാര്‍ഥിനിയുടെ വിവാഹമാണ് വീട്ടുകാര്‍ നടത്തിയത്. പെണ്‍കുട്ടിയുടെ രക്ഷിതാവ്,വരന്‍, മഹല്ല് ഖാസി, ചടങ്ങില്‍ പങ്കെടുത്തവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് ബാല വിവാഹനിരോധന നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.

അഞ്ചുവര്‍ഷം വരെ തടവും പത്തു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

Related posts

Leave a Comment