ബോളിവുഡ് നടൻ രണ്‍വീര്‍ സിംഗിനെ പണ്ടൊരു ഷൂട്ടിംഗ് സെറ്റില്‍ നിന്നും പിടിച്ച് പുറത്താക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. അതും താരറാണിയായിരുന്ന രവീണ ടണ്ടന്റെ നിര്‍ദേശത്തെ തുടര്‍ന്ന്. സംഭവത്തെക്കുറിച്ച് രണ്‍വീര്‍ തന്നെയാണ് പിന്നീട് വെളിപ്പെടുത്തിയത്.
രൺവീർ കോളേജില്‍ പഠിക്കുമ്പോഴായിരുന്നു സംഭവം. അക്ഷയ് കുമാറും കഥയിലുണ്ടായിരുന്നു. മുംബൈയിലെ എസ്എന്‍ഡിറ്റി കോളേജില്‍ ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു.
അക്ഷയ് കുമാറും രവീണ ടണ്ടനും മഴയത്ത് ഡാന്‍സ് കളിക്കുന്ന രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. താനും സുഹൃത്തുക്കളും രവീണയുടെ സൗന്ദര്യത്തില്‍ മയങ്ങി നോക്കി നിന്നു പോവുകയായിരുന്നുവെന്നാണ് രണ്‍വീര്‍ പറയുന്നത്.
തങ്ങളുടെ നോട്ടത്തില്‍ അസ്വസ്ഥയായ രവീണ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരോട് രണ്‍വീറിനേയും സുഹൃത്തുക്കളേയും പിടിച്ച് പുറത്താക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇതേത്തുടര്‍ന്ന് രണ്‍വീറിനെയും കൂട്ടുകാരേയും സുരക്ഷാ ഉദ്യോഗസ്ഥര്‍ അവിടെ നിന്നു പുറത്താക്കി. മടങ്ങി പോകുന്നത് വഴി അക്ഷയ് കുമാറിനെ കണ്ടുവെന്നും തന്റെ ഹെയര്‍ സ്റ്റൈലിനെ അക്ഷയ് കുമാര്‍ പ്രശംസിച്ചുവെന്നും കൂടെ നിന്ന് ചിത്രമെടുത്തുവെന്നും രണ്‍വീര്‍ പറയുന്നു.
അക്ഷയ് കുമാറിനെ കണ്ടതോടെയാണ് താന്‍ നടന് ആകാന്‍ തീരുമാനിച്ചതെന്നും താരം പറയുന്നു. അന്ന് രണ്‍വീര്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടിയായിരുന്നു.
അതേസമയം സംഭവത്തില്‍ രവീണയുടെ ഭാഗം തീര്‍ത്തും വ്യത്യസ്തമായിരുന്നു. രണ്‍വീര്‍ പറയുന്നത് പോലെ പിടിച്ച് പുറത്താക്കുകയായിരുന്നില്ലെന്നാണ് പിന്നീട് രവീണ പറഞ്ഞത്. അവനൊരു വികൃതി പയ്യനാണ്.
ഇപ്പോഴും ഓര്‍ത്തിരിക്കുന്നത് തന്നെ നല്ല കാര്യമാണ്. പക്ഷെ ഇന്നവന് അതിന്റെ പേരില്‍ എന്നെ സ്ഥിരം കളിയാക്കുന്നുണ്ട്. സത്യത്തില്‍ സംഭവിച്ചത് അതായിരുന്നില്ല.ഞങ്ങള്‍ ചിത്രീകരിച്ചത് ഒരു ചൂടന്‍ നൃത്ത രംഗമായിരുന്നു.
അത്തരം കാര്യങ്ങളെക്കുറിച്ച് അറിയേണ്ട ഒരു പ്രായമുണ്ട്. ആ പ്രായത്തില്‍ എത്താത്ത കുട്ടികളെ അതിലേക്ക് കൊണ്ടു വരുന്നത് ശരിയല്ലെന്ന് കരുതുന്നു. എന്റെ കുട്ടികളോടാണെങ്കിലും ശരി.
അതുകൊണ്ട് നിര്‍മ്മാതാവിനോട് മാതാപിതാക്കളെ നിര്‍ത്തിയിട്ട് കുട്ടികളെ ഇവിടെ നിന്നു മാറ്റണമെന്ന് പറയുകയായിരുന്നു. അല്ലാതെ കുട്ടികളോട് മോശമായി ഞാന്‍ പെരുമാറിയതല്ല.
ഓരോന്നിനും അതിന്റേതായ പ്രായമുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത് എന്നായിരുന്നു രവീണ പറഞ്ഞത്.
-പിജി