ന്യൂഡൽഹി: ഇന്ത്യയിലെ കോവിഷീൽഡ് വാക്സീൻ യുകെ അംഗീകരിക്കണമെന്ന് കേന്ദ്രസർക്കാർ.
ഇല്ലെങ്കിൽ ഇന്ത്യയിലെത്തുന്ന യുകെ പൗരന്മാർക്കും ക്വാറന്റൈൻ ഏർപ്പെടുത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
നിലവിൽ ഇന്ത്യയിൽ കോവിഷീൽഡ് വാക്സിൻ എടുത്തവർ യുകെയിൽ എത്തുമ്പോൾ ക്വാറന്റൈനിൽ കഴിയണമെന്നാണ് യുകെ സർക്കാർ തീരുമാനം.
ഇത് പിൻവലിച്ചില്ലെങ്കിൽ ഇന്ത്യയിലെത്തുന്ന യുകെ പൗരന്മാരും ക്വാറന്റൈനിൽ കഴിയേണ്ടി വരുമെന്നാണ് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഒക്ടോബർ ഒന്ന് വരെ കാത്തിരിക്കാനാണ് രാഷ്ട്രീയ തീരുമാനം.