അമ്പലപ്പുഴ; വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണു. ആര്‍ക്കും പരിക്കില്ല. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡ് ആലവേലില്‍ വിജയപ്പന്റെ വീടിന്റെ അടുക്കളഭാഗമാണ് തകര്‍ന്നത്.
ഇന്നലെ പകല്‍ നാലോടെയായിരുന്നു സംഭവം. വിജയപ്പനും ഭാര്യ പ്രസന്നയും മകന് കണ്ണനുമൊത്ത് മുറിക്കുള്ളില്‍ ഇരിക്കുമ്പോഴാണ് അടുക്കളഭാഗത്തെ ഭിത്തി തകര്‍ന്ന് വീണത്.
രണ്ട് വര്‍ഷം മുമ്പ് വീടിന്റെ മുന്‍ഭാഗത്തെ ഭിത്തിയും ഇടിഞ്ഞ് വീണിരുന്നു. ഹോളോബ്രിക്സ് ഉപയോഗിച്ച് നിര്‍മ്മിച്ച വീടിന്റെ കാലപ്പഴക്കമാണ് ഭിത്തി തകര്‍ന്നത്.
ഹോട്ടല്‍ ജോലിക്കാരനായിരുന്ന വിജയപ്പന് ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ്. ഭാര്യ പ്രസന്ന സന്ധിവാതത്തെ തുടര്‍ന്ന് കിടപ്പിലാണ്.
മകന് കണ്ണന് ഇലക്ട്രിക് കടയിലെ സെയിത്സമാനാണ്. ഇയാളുടെ വരുമാനമാണ് വീടിന്റെ ഏക ആശ്രയം. കെട്ടുറപ്പുള്ള വീടിനായി പല ഭവന പദ്ധതിയിലും അപേക്ഷ നല്‍കിയിട്ടുണ്ട്.